#fashion | ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പ; പാരീസ് ഫാഷന്‍ വീക്കില്‍ അനന്യയുടെ റാംപ് വാക്ക്

#fashion | ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പ; പാരീസ് ഫാഷന്‍ വീക്കില്‍ അനന്യയുടെ റാംപ് വാക്ക്
Jan 24, 2024 11:13 AM | By Athira V

www.truevisionnews.com പാരീസ് ഫാഷന്‍ വീക്കില്‍ ചുവടുവെച്ച് ബോളിവുഡ് താരം അനന്യ പാണ്ഡെ. രാഹുല്‍ മിശ്ര ഡിസൈന്‍ ചെയ്ത ചിത്രശലഭങ്ങളുടെ രൂപങ്ങള്‍ തുന്നിച്ചേര്‍ത്ത അരിപ്പയോട് കൂടിയ മിനി ഡ്രസ്സ് ധരിച്ചായിരുന്നു അനന്യയുടെ റാംപ് വാക്ക്. പാരീസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ നടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ബോളിവുഡ് താരം കൂടിയാണ് 25-കാരിയായ അനന്യ. 

മിനി ഡ്രസ്സിന്റെ താഴ്ഭാഗത്താണ് വലിയ അരിപ്പ പിടിപ്പിച്ചിരിക്കുന്നത്. ഇത് കൈയില്‍ പിടിച്ചായിരുന്നു താരത്തിന്റെ റാംപ് വാക്ക്. ബണ്‍ ഹെയര്‍സ്റ്റൈലും ബ്ലാക്ക് ഹൈ ഹീല്‍സും അനന്യയുടെ സ്‌റ്റൈലിഷ് ലുക്ക് പൂര്‍ണമാക്കുന്നു. 'സൂപ്പര്‍ ഹീറോസ്' എന്ന ടൈറ്റിലിലാണ് രാഹുല്‍ മിശ്രയുടെ കളക്ഷന്‍ അവതരിപ്പിച്ചത്.

https://www.instagram.com/p/C2cRfojyvxM/?utm_source=ig_web_copy_link

ചിത്രശലഭം, വണ്ട്, തുമ്പി, പാമ്പ്‌ തുടങ്ങിയ ജീവജാലങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ കളക്ഷന്‍ തയ്യാറാക്കിയതെന്നും ജൈവവൈവിദ്ധ്യം സംരക്ഷിക്കുക എന്ന സന്ദേശം നല്‍കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും രാഹുല്‍ മിശ്ര പറയുന്നു. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും അനന്യ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ഇതിന് താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും ആരാധകരുടെ കമന്റുകള്‍ വന്നു. ഒരു മോഡല്‍ എന്ന നിലയില്‍ അനന്യ കഴിവുള്ള വ്യക്തിയാണെന്നായിരുന്നു ഒരു കമന്റ്. ഉര്‍ഫിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ഫാഷനാണോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. 

#nanyapanday #makes #paris #fashion #week #debut

Next TV

Related Stories
#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

May 7, 2024 01:22 PM

#fashion | സാരിയില്‍ നാടന്‍ സുന്ദരിയായി അദിതി രവി; സഞ്ചിയും തൂക്കി എങ്ങോട്ടാണെന്ന് അനുശ്രീ

ചെറിയ ഗോള്‍ഡന്‍ പ്രിന്റുള്ള ബോര്‍ഡറാണ് ഈ സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ സ്ലീവും ഇതേ ഡിസൈനില്‍ ബോര്‍ഡര്‍...

Read More >>
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
Top Stories










Entertainment News