#fashion | 'പിങ്കില്‍ സുന്ദരി'; ലെഹങ്കയില്‍ തിളങ്ങി കജോളിന്റെ മകള്‍

#fashion | 'പിങ്കില്‍ സുന്ദരി'; ലെഹങ്കയില്‍ തിളങ്ങി കജോളിന്റെ മകള്‍
Jan 11, 2024 11:01 PM | By Athira V

ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകള്‍ നൈസ ദേവ്ഗണിന്റെ സിനിമാ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. കജോളിനെപ്പോലെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ നൈസയ്ക്കും കഴിയുമെന്നാണ് കണക്കുകൂട്ടലുകള്‍.

എന്നാല്‍ ഇതുവരെ മകളുടെ സിനിമാ അരങ്ങേറ്റത്തെ കുറിച്ച് കജോളോ അജയ് ദേവ്ഗണോ മനസ് തുറന്നിട്ടില്ല. നിലവില്‍ പഠനത്തിരക്കുകളിലാണ് നൈസ. ഇതിനിടയിലും ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധ പതിപ്പിക്കാന്‍ നൈസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമ്മ കജോളിനൊപ്പം ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള നൈസയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ലെഹങ്കയില്‍ തിളങ്ങുകയാണ് നൈസ. പിങ്ക് നിറത്തിലുള്ള ഈ ലെഹങ്കയുടെ വില ആറു ലക്ഷത്തോളം രൂപയാണ്. ജോര്‍ജറ്റ് തുണിയില്‍ നെയ്‌തെടുത്ത ലെഹങ്ക നിറയെ സില്‍വര്‍ നിറത്തിലുള്ള സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞതാണ്.

കാപ് സ്ലീവുകളും വൈഡ് നെക്കുമുള്ള ബ്ലൗസാണ് ഈ ലെഹങ്കയുടെ ഹൈലൈറ്റ്. ഇതിനൊപ്പം സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞ ദുപ്പട്ട കൂടി ചേരുന്നതോടെ നൈസയുടെ ലുക്ക് പൂര്‍ണമാകുന്നു.

https://www.instagram.com/p/C11cL-wIPPW/?utm_source=ig_web_copy_link

ഈ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ മനീഷ് മല്‍ഹോത്രയും കജോളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് നിറവുമായുള്ള ഇഷ്ടം രണ്ടാം വയസ് മുതല്‍ തുടങ്ങിയതാണെന്നും 20-ാം വയസിലും സുന്ദരിയായിരിക്കുന്നുവെന്നും കജോള്‍ ചിത്രങ്ങള്‍ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. മനീഷ് മല്‍ഹോത്രയ്ക്ക് നന്ദി എന്നും കജോള്‍ കുറിച്ചിട്ടുണ്ട്. 

#kajols #daughter #nysadevgan #shines #manishmalhotras #lehenga

Next TV

Related Stories
#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

May 4, 2024 12:12 PM

#fashion | മാളവികയുടെ വിവാഹവിരുന്നില്‍ തിളങ്ങി മീനാക്ഷി; സാരിയില്‍ കൂടുതല്‍ സുന്ദരിയായെന്ന് ആരാധകര്‍

പിന്നിലേക്ക് പിന്നിയിട്ട മുടിയില്‍ നിറയെ മുല്ലപ്പൂ വെച്ചിരുന്നു. ഈ ലുക്കില്‍ മീനാക്ഷി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ...

Read More >>
#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

Apr 27, 2024 11:40 AM

#fashion | വിവാഹ വസ്ത്രത്തിൽ ഗംഭീര മേക്ക് ഓവർ, സ്റ്റൈലിഷ് ലുക്കിൽ സാമന്ത

സാമന്തയുടെ പുതിയ രൂപമാറ്റം നടത്തിയ ഗൗണിനു പുറകിലും...

Read More >>
#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

Apr 23, 2024 03:40 PM

#fashion | വെള്ളയില്‍ ഗ്ലാമര്‍ ഗേളായി കാജല്‍ അഗര്‍വാള്‍

സത്യഭാമ എന്ന ചിത്രമാണ് കാജലിന്‍റെതായി എത്താനുള്ളത്. തെലുങ്ക് ചിത്രമാണ്...

Read More >>
#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

Apr 20, 2024 07:13 PM

#surabhijain | പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിന്‍ അന്തരിച്ചു; അന്ത്യം 30–ാം വയസ്സിൽ

രണ്ടുമാസം മുൻപ് കാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിന്റെ ചിത്രം സുരഭി സമൂഹമാധ്യമത്തിലൂടെ...

Read More >>
#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

Apr 18, 2024 02:53 PM

#fashion | സാരിയില്‍ സുന്ദരിയായി നയന്‍സ്; സ്നേഹം വാരി വിതറി ആരാധകര്‍

ചിത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ട നയന്‍സിന് ഫാന്‍സിന്‍റെ ഗംഭീര പ്രശംസകളാണ്...

Read More >>
#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

Apr 12, 2024 08:17 PM

#fashion | മഞ്ഞ ലഹങ്കയിൽ സുന്ദരിയായി ആതിര മാധവ്, ചിത്രങ്ങൾ

ഗീതാഗോവിന്ദത്തിൽ അതിഥി വേഷമായിരുന്നു...

Read More >>
Top Stories