#newhouse | കണ്ണൂരില്‍ സിപിഎമ്മും ലീ​ഗും ബിജെപിയും 'ഒന്നിച്ചു'; സവിതയുടെ മുഖത്ത് പുഞ്ചിരി, ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം

#newhouse | കണ്ണൂരില്‍ സിപിഎമ്മും ലീ​ഗും ബിജെപിയും 'ഒന്നിച്ചു'; സവിതയുടെ മുഖത്ത് പുഞ്ചിരി, ഇനി നല്ല വീട്ടിൽ അന്തിയുറങ്ങാം
May 7, 2024 09:54 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) ആശ്രയമില്ലാതിരുന്ന ഒരു കുടുംബത്തിന് വീടൊരുക്കാൻ രാഷ്ട്രീയ ഭിന്നതകൾ മറന്ന് നാടൊന്നിച്ചു.

കതിരൂരിലെ സവിതക്കും മക്കൾക്കും വീടൊരുക്കാൻ കക്ഷി രാഷ്ട്രീയം മറന്ന് സിപിഎമ്മും ബിജെപിയും മുസ്ലിം ലീഗും ഒന്നിച്ചത്.

എല്ലാത്തിനും മുകളിലാണ് മനുഷ്യനെന്നും ബുദ്ധിമുട്ടിൽ കൂടെയുള്ളവരെ ചേർത്ത് നിർത്തുന്നതാണ് എറ്റവും വലിയ രാഷ്ട്രീയമെന്നും മനുഷ്യത്വമാണ് മതമെന്നും ഈ പ്രവൃത്തിയിലൂടെ തെളിയുന്നു.

7 വർഷം മുമ്പാണ് ഓട്ടോ ഡ്രൈവറായിരുന്ന ഭർത്താവ് പ്രദീപന്‍റെ മരണം. രണ്ട് കുട്ടികൾ. തട്ടിക്കൂട്ടിയ കൂരയിൽ ഉറപ്പില്ലാത്ത ജീവിതമായിരുന്നു ഇത്രയും കാലം. ഇവരുടെ ദുരിതം കണ്ടറിഞ്ഞ് വീടൊരുക്കാൻ ജനകീയ കമ്മിറ്റിയുണ്ടാക്കി.

നിരവധിപേർ സഹായവുമായി രം​ഗത്തെത്തി. പ്രദേശത്തെ ആർഎസ്എസ് കാര്യാലയം വീടിന്‍റെ കോൺക്രീറ്റ് ഏറ്റെടുത്തു. സിപിഎമ്മിന്‍റെ പി. കൃഷ്ണപിളള സാംസ്കാരിക കേന്ദ്രം ടൈൽസ് സ്പോൺസർ ചെയ്തു.

നാട്ടുകാരൻ വി.പി.സമദ് ചുമര് തേയ്ക്കാനുളള പണം നൽകി. വയർമെൻ അസോസിയേഷൻ സൗജന്യമായി ഇലക്ട്രിക്കൽ ജോലികൾ ചെയ്തു.

കതിരൂർ സഹകരണ ബാങ്ക് മുതൽ കെഎസ്ഇബി വരെ ഒപ്പം നിന്നു. എട്ട് മാസം കൊണ്ട് എട്ട് ലക്ഷം ചെലവിൽ സവിതക്ക് വീടായി.

#CPM, #League #BJP '#united' #Kannur; #smile #Savita #face, #now #rest #good #home

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories










GCC News