കൊല്ലം: (truevisionnews.com) കേരള സ്കൂൾ കലോത്സവം ഹൈസ്കൂൾ മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡുമായി അലീന ബിനു.
കോഴിക്കോട് സിൽവർ ഹിൽസ് എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹാട്രിക് വിജയത്തിനായി കാത്തിരിക്കുന്ന അലീന .
ഭരതനാട്ട്യ മത്സര ശേഷം വിധി നിർണായതിനായി കാത്തിരിക്കുകയാണ്. കലാസ്വാദകരുടെ ജനപ്രിയ ഇനങ്ങളായ കുച്ചിപുടിയും, മോഹിനിയാട്ടവും നിറഞ്ഞ സദസ്സിലാണ് അരങ്ങേറിയത്.
ഭാരതനാട്ട്യത്തിലെ കഴിഞ്ഞ വർഷത്തെ വിജയം ഇക്കുറിയും ആവർത്തിക്കാൻ ഒരുങ്ങിയാണ് കലോത്സവ വേദിയിൽ അലീന എത്തിയിട്ടുള്ളത്. കോഴിക്കോട് വടകര സ്വദേശിയായ ബിനു മാത്യു, ദീപ ബിനു ദമ്പതികളുടെ മകളാണ്.
#Kozhikode #Mohiniyattam #Kuchipudi #AlinaBinu #ready #hattrick