കൊല്ലം : (truevisionnews.com) കലോത്സവം കാണാനല്ല . കേൾക്കാനാണ് മലപ്പുറം നിലമ്പൂർ സ്വദേശി പ്രദീപ് കൊല്ലത്ത് എത്തിയത്.

കലോത്സവങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് പ്രദീപിനെ കൊല്ലത്ത് എത്തിച്ചത്. കഴിഞ്ഞ വർഷം നടന്ന കോഴിക്കോട് കലോത്സവത്തിലും പ്രദീപ് വന്നിരുന്നു.
കാഴ്ച്ച പരിമതിയുള്ള പ്രദീപ് അധ്യാപക പരിശീലന കോഴ്സ് (ഡി എഡ്) പൂർത്തിയാക്കിയതിന് ശേഷം ജ്യോതിർഗമയ ഫൗണ്ടേഷന്റെ കീഴിൽ തിരുവനന്തപുരത്ത് ലൈഫ് സ്കിൽ കോഴ്സ് പഠിക്കുകയാണ് .
അവിടെ നിന്നാണ് കലോത്സവ നഗരിയിലേക്ക് വന്നത്. കലോത്സവം കഴിയുന്നത് വരെ എല്ലാ ദിവസവും വേദിയിലെത്താണ് പ്രദീപിന്റെ തീരുമാനം.
കലോത്സവ ഉദ്ഘാടന ചടങ്ങിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉൾപ്പടുത്തിയ സർക്കാർ നടപടിയെ പ്രദീപ് അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരെ ചേർത്ത് നിർത്താനുള്ള തീരുമാനം സ്വാഗതാർഹമാണ് . കുട്ടികൾ പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങി പോകരുത്.
കലോത്സവവുമായി അനാശ്യമായി സമ്മർദ്ദം ചെലുരുത്തത്. അധ്യാപക വിദ്യാർത്ഥി കൂടിയായ പ്രദീപ് നിലമ്പൂർ ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു. വൈറ്റ് കെയിൻ സ്റ്റിക്കിന്റെ സഹായത്തോടെയാണ് പ്രദീപ് വേദികളിലേക്ക് പോകുന്നത്.
#PradeepNilambur #Kalotsavam #noise #light #eyes #KeralaSchoolKalolsavam2024
