#keralaschoolkalolsavam2024 | വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി മോണോ ആക്ട് മത്സരം

#keralaschoolkalolsavam2024 |  വിധികർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റി മോണോ ആക്ട് മത്സരം
Jan 6, 2024 11:24 PM | By Athira V

കൊല്ലം: www.truevisionnews.com  കേരളത്തിലെ മുൻനിര ചലച്ചിത്ര താരങ്ങളെ സംഭാവന ചെയ്ത സ്കൂൾ മോണോ ആക്ട് മത്സരത്തിലെ ഇപ്രാവശ്യത്തെ അവതരണത്തിലും മികച്ച പ്രകടനം.

വേദി 8 ലെ ക്രിസ്തുരാജ് ഹയർ സെക്കണ്ടറി സ്കുളും ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ്.ചലച്ചിത്ര-നാടകമേഖലകളിലെ നിറസാന്നിധ്യങ്ങളായ വിധികർത്താക്കൾ ഏറെ പ്രതീക്ഷയോടെയായിരുന്നു മത്സരാർത്ഥികളുടെ പ്രകടനം വീക്ഷിച്ചത്.

മുഴുവൻ പേർക്കും എ ഗ്രേഡ് കൊടുക്കുകയും ഭാവിയിലെ വാഗ്ദാനങ്ങളെന്ന് അഭിപ്രായപ്പെടുകയുമായിരുന്നു. അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും അപാരമായ കഴിവ് അവരിൽ കാണാൻ കഴിഞ്ഞു എന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

#monoact #competition #praised #judges #kalolsavam2024

Next TV

Related Stories
Top Stories