#keralaschoolkalolsavam2024 | സാംസ്കാരികോത്സവം; സിനിമയുടെ 'കാണാപ്പുറങ്ങൾ ചർച്ച ചെയ്ത് സംവാദ സദസ്സ്

#keralaschoolkalolsavam2024 |  സാംസ്കാരികോത്സവം; സിനിമയുടെ 'കാണാപ്പുറങ്ങൾ ചർച്ച ചെയ്ത് സംവാദ സദസ്സ്
Jan 6, 2024 10:42 PM | By Athira V

കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ആശ്രാമം നീലാംബരി യദുകൃഷ്ണൻ സ്മൃതിയിലെ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ചലച്ചിത്ര വിശേഷം’, സംവാദ സദസ്സ് ജനകീയ പങ്കാളിത്തത്താലും വിഷയാവതരണത്താലും ശ്രദ്ധേയമായി.

ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ നിർവഹിച്ചു. സിനിമ ശാസ്ത്രത്തിന്റെ പരിണിതഫലമാണെന്നും ദേശത്തിനും ഭാഷയ്ക്കും ജാതിക്കും അതീതമായി നിൽക്കുന്ന സാമൂഹിക പ്രതിഫലനമാണ് ചലച്ചിത്രങ്ങളെന്നും അദ്ദേഹം പറഞ്ഞു.


നവ സിനിമകളുടെ ആഖ്യാനരീതിയും, പുത്തൻ സാങ്കേതികവിദ്യകളുടെ കടന്നുവരവും വേദിയിൽ ചർച്ചയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഗോപൻ അധ്യക്ഷനായി. ചലച്ചിത്ര പ്രവർത്തകരായ മധുപാൽ, സുധീർ കരമന, അമ്പിളി ദേവി, വിധു വിൻസെന്റ് എന്നിവർ വിശിഷ്ടാതിഥികളായി.

സാംസ്കാരിക കമ്മറ്റി ചെയർമാൻ സി പി സുധീഷ് കുമാർ,കൺവീനർ എ വി ഇന്ദുലാൽ, ജോയിന്റ് കൺവീനർമാരായ എസ് രാധാകൃഷ്ണപിള്ള,ബി ഭദ്രൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.

പ്രത്യേകപരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾ ‘വർണ്ണപ്പൊട്ടുകൾ’കലാവിരുന്ന് അവതരിപ്പിച്ചു. പെരിനാട് സീതകളി അക്കാദമിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്തിന്റെ തനത് കലകളിൽ ഒന്നായ സീതകളിയും അരങ്ങേറി. കൊച്ചിൻ ബ്ലൂസ്റ്റാർ അവതരിപ്പിച്ച നാടൻപാട്ടരങ്ങ് സാംസ്കാരികോത്സവവേദിയെ ആവേശത്തിലാക്കി.

#cultural #festival #Discussion #audience #discussing #movie #views

Next TV

Related Stories
Top Stories