കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിലെ അറബിവേഷം ധരിച്ചെത്തിയ പരിസരവാസിയെ കണ്ട് ആളുകൾ ആദ്യമൊന്ന് അമ്പരന്നു. ചിലർ പിന്നാലെ കൂടി സെൽഫിയെടുക്കുന്നു. ചിലർ തുറിച്ചു നോക്കുന്നു. പിന്നീട് സംസാരിച്ചപ്പോഴാണ് നാടൻ അറബിയാണെന്ന് മനസിലായത്.
ആശ്രാമം മൈതാനിക്ക് സമീപത്തെ അമ്പിളി എന്ന് വിളിക്കുന്ന അനിൽകുമാർ ആണ് അറബിവേഷത്തിൽ കലോത്സവ നഗരിയിലെത്തിയത്.കൊല്ലത്ത് നടക്കുന്ന വിവിധ പരിപാടികളിലെ പരിചിത മുഖമാണ് അമ്പിളിയുടേത്. സർദാറായും, അറബിയായും വ്യത്യസ്ത വേഷങ്ങളിലെ അമ്പിളിയെ കൊല്ലം നിവാസികൾക്ക് ചിരപരിചിതമാണ്.
#Arabi #came #kalolsavam #Contestants #parents #followed