കൊല്ലം : (truevisionnews.com) മൂന്നാം ദിനത്തിൽ കലോത്സവ നഗരയിൽ കണ്ണൂർ കരുത്ത് പ്രകടമാകുന്നു.

438 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ നിൽക്കുന്നത്. 425 പോയിന്റ് നേടി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്.
ആതിഥേയ ജില്ലയായ കൊല്ലം 424 പോയിന്റുമായി തൊട്ട് പിന്നിലുണ്ട്. സ്വന്തം തട്ടകത്തിലെ കലോത്സവത്തിൽ സ്വർണ്ണക്കപ്പ് തങ്ങൾക്ക് തന്നെയാണെന്ന വാശിയിലാണ് കൊല്ലത്തെ ചുണ കുട്ടികൾ.
കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രവണത ഇത്തവണയും പ്രകടമാണ്. അവസാന ലാപ്പിൽ ഇരു ജില്ലകളും മുന്നിലേക്ക് കുതിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 217 പോയിന്റുമായി കൊല്ലവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 217 കണ്ണൂരുമാണ് മുന്നിൽ നിൽക്കുന്നത്.
#Kannur #strength #Kalotsava #city #Along #Palakkad #Kozhikode
