കൊല്ലം: (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്തെ 24 വേദികളിൽ പതിന്നാലായിരത്തോളം മത്സരാർത്ഥികളും രക്ഷിതാക്കളും, അധ്യാപകരും മാധ്യമ പ്രവർത്തകരും എത്തിച്ചേരുമ്പോൾ അവർക്ക് കാര്യമായ പരാതികളില്ലാതെ നോക്കാൻ മന്ത്രിമാർ ഉൾപ്പെട്ട സംഘാടക സമിതി അതീവ ജാഗ്രതയാണ് കാട്ടുന്നത്.

വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും, ധനകാര്യവകുപ്പു മന്ത്രിയും, സ്വാഗത സംഘം ചെയർമാനും കൂടിയായ കെ എൻ ബാലഗോപാലും മുഴുവൻ സമയവും കലോത്സവ നഗരിക്കകത്തുണ്ട്.
സൂക്ഷ്മമായി ഓരോ കാര്യവും പരിശോധിച്ച് പോരായ്മകൾ പരിഹരിക്കാൻ നിർദ്ദേശങ്ങൾ നൽകി വരുന്നതും കാണാം.
സിനിമാ താരവും എം.എൽ എ യുമായ മുകേഷ് ഉൾപ്പെടെ കൊല്ലത്തെ എം.എൽ എ മാർ ,എം .പി മാർ ,മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, എന്നിവരും കലോത്സവ നഗരിയിൽ തന്നെയുണ്ട്.
#art #festival without complaints
