കൊല്ലം : www.truevisionnews.com സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒരോ മണിക്കൂറിലും പോയിന്റ് നില മാറി മറിയുന്നു. ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് 420 പോയിന്റുമായി കണ്ണൂർ ജില്ല ഒന്നാമതാണ് .
405 പോയിന്റുമായി കോഴിക്കോടും പാലക്കാടും രണ്ടാം സ്ഥാനത്ത് തുടരുന്നു.
കഴിഞ്ഞ കുറേ വർഷങ്ങളായി കലോത്സവങ്ങളിൽ ഒപ്പത്തിന് ഒപ്പമെത്തുന്ന പാലക്കാടും കോഴിക്കോടും പോയിന്റ് നിലയിൽ ഇത്തവണയും ഒപ്പമെത്തുന്നത് കൊല്ലം കലോത്സവത്തിലെ കലാശ പോരാട്ടത്തിന് ആവേശം വർധിപ്പിക്കുമെന്നുറപ്പാണ്.
ഹൈസ്ക്കൂൾ വിഭാഗത്തിൽ 21 2 പോയിന്റുമായി കൊല്ലവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 204 പോയിന്റുമായി കണ്ണൂരും ഒന്നാം സ്ഥാനത്ത് തുടരുന്നു.
#kerala #school #kalolsavam #2024 #kollam #Kannur #front #Kozhikode #and #Palakkad