www.truevisionnews.com മലയാളികളുടെ പ്രിയപ്പെട്ട താരം മീരാ ജാസ്മിന് ഒരിടവളേയക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സത്യന് അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മീര ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ടും തുടങ്ങിയിരുന്നു. അതിനുശേഷം ഒരുപിടി ചിത്രങ്ങളില്‍ കൂടി അഭിനയിച്ച താരത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള സിനിമ ക്യൂന്‍ എലിസബത്താണ്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയാകുന്നത്. 80കളേയും 90കളേയും ഓര്‍മിപ്പിക്കുന്ന തരത്തില്‍ കറുപ്പ് ലെഹങ്കയില്‍ നിഗൂഢ സുന്ദരിയായാണ് മീര ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.
കറുപ്പ് ലെഹങ്കയും സില്‍വറും ഗോള്‍ഡും വര്‍ക്കുകളുള്ള ചോളിയുമാണ് മീരയുടെ വേഷം. ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കുള്ള ബോര്‍ഡറോട് കൂടിയ കറുപ്പ് ഷാള്‍ ഇതിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നു.
https://www.instagram.com/p/CxIQguSP_uX/?utm_source=ig_web_copy_link
സില്‍വര്‍ നിറത്തിലുള്ള വളകളും വലിയ കമ്മലുകളും കറുത്ത വട്ടപ്പൊട്ടും അഴിച്ചിട്ട തലമുടിയുമെല്ലാം താരത്തിന് വശ്യസൗന്ദര്യം നല്കുന്നു. സരിന് രാംദാസാണ് ഫോട്ടോഗ്രാഫര്‍. അസാനിയ നസ്റിനാണ് സ്റ്റൈലിസ്റ്റ്.
ഉണ്ണി പിഎസാണ് മേക്കപ്പ്. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ മീര തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെ പ്രശംസിച്ച് നിരവധി പേര് കമന്റ് ചെയ്തു. പഴയ മീര തിരിച്ചെത്തിയെന്നും ഇപ്പോഴത്തെ നടിമാരില്‍ മീരയുടെ അത്ര ഭംഗിയുള്ള ആരുമില്ലെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
#meerajasmine #black #hair #loose #hair #mysterious #beauty