#AdityaLOne | ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും

#AdityaLOne | ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തും
Dec 23, 2023 07:42 AM | By VIPIN P V

അഹ്മദാബാദ്: (truevisionnews.com) ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ വൺ ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലെത്തും.

ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥാണ് ആതിദ്യ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്ന തീയ്യതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടാം തീയ്യതി വിക്ഷേപിച്ച 126 ദിവസങ്ങള്‍ക്ക് ശേഷമാണ് അതിന്റെ ലക്ഷ്യത്തിലെത്തുന്നത്.

പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യസ്ഥാനമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.

പ്രതീക്ഷിക്കുന്നത് പോലെ ജനുവരി ആറിന് ആദിത്യ എല്‍ വണ്ണില്‍ എത്തിച്ചേരും കൃത്യമായ സമയം പിന്നീട് അറിയിക്കും. എല്‍ വണ്‍ പോയിന്റില്‍ എത്തുന്നതോടെ ആദിത്യയിലെ എഞ്ചിന്‍ ഒന്നുകൂടി പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ മുന്നോട്ട് പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും.

പിന്നീട് അതേ സ്ഥാനത്തു നിന്നുതന്നെ ഭ്രമണം ചെയ്യാന്‍ തുടങ്ങും. ആദിത്യ എല്‍ വണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതോടെ സൂര്യന് ചുറ്റും നടക്കുന്ന വിവിധ കാര്യങ്ങള്‍ പഠിക്കാന്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിവരങ്ങള്‍ ലഭ്യമാവും.

ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ പഠനങ്ങള്‍ക്ക് സഹായകമായ വിവരങ്ങള്‍ ആദിത്യയില്‍ നിന്ന് ലഭ്യമാവുമെന്നും സോമനാഥ് പറഞ്ഞു.

സാങ്കേതികമായ അതിശക്തമായ ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അഹ്മദാബാദില്‍ വിജ്ഞാന ഭാരതി എന്ന സംഘടന സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറ‍ഞ്ഞു.

#India's #first #solar #mission, #AdityaLOne, #will #reach#destination #January

Next TV

Related Stories
#nothing  | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

May 15, 2024 08:34 PM

#nothing | പുതിയ അപ്ഡേഷനൊരുങ്ങി നത്തിങ്;എല്ലാ ഹെഡ്‌സെറ്റുകളിലും ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി സംവിധാനം

സവിശേഷമായ രൂപകല്‍പനയിലുള്ള നത്തിങ്ങിന്റെ ഉല്പന്നങ്ങള്‍ വിപണിയില്‍...

Read More >>
#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

May 11, 2024 04:53 PM

#whatsapp | ഇനി മെയിൻ സ്ക്രീനിലേക്ക് പോകാതെ കോളുകൾ മാനേജ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി വാട്സ് ആപ്

ഗൂഗിൾ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയർത്തുന്നതായിരിക്കും വാട്ട്സാപ്പിന്റെ പുതിയ ഫീച്ചർ....

Read More >>
#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

May 11, 2024 04:37 PM

#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ...

Read More >>
#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

May 3, 2024 09:16 PM

#instagram | ഒറിജിനല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കാനുള്ള ഫീച്ചറുകള്‍;വമ്പൻ മാറ്റങ്ങളുമായി ഇൻസ്റ്റാഗ്രാം

കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത്...

Read More >>
#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

Apr 28, 2024 02:49 PM

#google | ഗൂഗിള്‍ പോഡ്കാസ്റ്റ്‌ നിർത്തലാക്കുന്നു ; സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റാം

അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം...

Read More >>
#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

Apr 26, 2024 10:17 PM

#tech | വാടസ് ആപ്പിൽ വരുന്നത് ഒരു ഒന്നൊന്നര മാറ്റം; ഞെട്ടാൻ റെഡി ആയിക്കോ, ട്രൂ കോളറിന് അടക്കം വലിയ വെല്ലുവിളി

ഇത് നിങ്ങളുടെ വാട്ട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. വാട്ട്സാപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്ക് അടുത്തിടെ ആപ്പ് അവതരിപ്പിച്ച...

Read More >>
Top Stories