#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍

#Google |ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാം'; 'എളുപ്പമാര്‍ഗം' അവതരിപ്പിച്ച് ഗൂഗിള്‍
May 11, 2024 04:37 PM | By Meghababu

(truevisionnews.com)ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഈ അപ്‌ഡേഷനിലൂടെ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള സംവിധാനമുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.

സാധാരണ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഷെയറിംഗ് എളുപ്പമാകുമെന്നാണ് ഗൂഗിള്‍ വിലയിരുത്തല്‍. ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം.

'ആന്‍ഡ്രോയിഡ് പൊലീസ്' സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് ഈ വിവരം എക്സില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റുസാകോവ്സ്‌കി എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകുമെന്ന പ്രതീക്ഷ വേണ്ട. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല. വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും. ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാവുമെന്ന പ്രത്യേകതയുമുണ്ട്.

അടുത്തിടെ ഗൂഗിള്‍ സെര്‍ച്ചിന് പണമടയ്‌ക്കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവിലുള്ള സെര്‍ച്ച് എന്‍ജിനു പുറമെയാകും പണമടച്ച് ഉപയോഗിക്കേണ്ട സെര്‍ച്ച് എന്‍ജിന്‍ അവതരിപ്പിക്കുന്നത്.

റോയിട്ടേഴ്‌സ് പറയുന്നത് അനുസരിച്ച് പ്രീമിയം ഫീച്ചറുകളാകും ഗൂഗിള്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കുന്നത്. എഐയുടെ സഹായത്തോടെയുള്ള സെര്‍ച്ചായിരിക്കും പണമടയ്ക്കുന്ന സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ലഭിക്കുക.

ജനറേറ്റീവ് എഐയില്‍ അധിഷ്ഠിതമായ പ്രീമിയം ഗൂഗിള്‍ സെര്‍ച്ച് താമസിയാതെ അവതരിപ്പിക്കുമെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് എഫ്ടി ആണ്. ഇന്റര്‍നെറ്റിലെ പരസ്യ വരുമാനത്തില്‍ അധിക പങ്കും നേടുന്ന കമ്പനിയാണ് ഗൂഗിള്‍.

കമ്പനിയുടെ പ്രധാന സേവനങ്ങളായ സെര്‍ച്ച്, യൂട്യൂബ്, ജിമെയില്‍ തുടങ്ങിയവ സൗജന്യമായാണ് ഇപ്പോള്‍ നല്‍കുന്നത്. ജനറേറ്റിവ് എഐ സെര്‍ച്ച് ക്ലൗഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ചെലവുണ്ടെന്നത് ആയിരിക്കാം ഗൂഗിളിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

#Share #without #opening #links'; #Google #introduces #easyway

Next TV

Related Stories
#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

Nov 17, 2024 08:55 PM

#hypersonicmissiletest | ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത്; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ...

Read More >>
#mesyatsevisland | മനോഹര ദ്വീപ്  വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

Nov 16, 2024 10:54 PM

#mesyatsevisland | മനോഹര ദ്വീപ് വെള്ളത്തിൽ അപ്രത്യക്ഷമായതായി കണ്ടെത്തി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

പഠനത്തിന്‍റെ ഭാഗമായി നടത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളുടെ വിശകലനമാണ് ഈ കണ്ടെത്തലിലേക്ക് കുട്ടി ഗവേഷകരെ...

Read More >>
#Lenovo | പ്രൊഫഷണലുകളെ  ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

Nov 16, 2024 03:37 PM

#Lenovo | പ്രൊഫഷണലുകളെ ലക്ഷ്യമിട്ട് ലെനോവോയുടെ പുതിയ ടാബ്ലെറ്റും ലാപ്ടോപ്പും

ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വ്യവസായങ്ങള്‍ക്കും പ്രൊഫഷണലുകള്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പ്പന...

Read More >>
#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

Nov 4, 2024 12:41 PM

#upi | ഗൂഗിൾ പേയും ഫോൺപേയും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; മാറ്റങ്ങളുമായി യുപിഐ

നവംബർ ഒന്നുമുതൽ യുപിഐ ലൈറ്റിലൂടെയുള്ള ഇടപാടുകളുടെ പരിധി...

Read More >>
#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

Oct 28, 2024 01:23 PM

#WhatsApp | വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി

ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍...

Read More >>
Top Stories