#aryarajendran | 'ഇക്കൂട്ടരാണ് ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ് എടുക്കുന്നത്'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ആര്യ

#aryarajendran | 'ഇക്കൂട്ടരാണ് ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ് എടുക്കുന്നത്'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ആര്യ
May 18, 2024 11:18 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് ആര്യ പറഞ്ഞു.

മുന്‍പ് ഇടതുപക്ഷ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങള്‍ ഇന്ന് കുടുംബത്തിലെ അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്നും ആര്യ പറഞ്ഞു.

'കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് ജെയിക്കിന്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല. എന്റെ മകള്‍ ജനിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്ക് താഴെയും അസഭ്യപ്രയോഗങ്ങളും അധിക്ഷേപങ്ങളുമായി ഒരുകൂട്ടം ഇരുകാലി മൃഗങ്ങള്‍ ബഹളം കൂട്ടിയിരുന്നു.

' ജനിച്ച് വീണ കുഞ്ഞിനോട് പോലും സഹിഷ്ണുത ഇല്ലാത്ത ഇക്കൂട്ടരാണത്രെ ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ്സ് എടുക്കുന്നതെന്നും ആര്യ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ആര്യാ രാജേന്ദ്രന്റെ കുറിപ്പ്:

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇടതുപക്ഷക്കാര്‍ ആക്രമിക്കപ്പെടുന്നത് ആദ്യമായൊന്നുമല്ല. കായികമായ ആക്രമണങ്ങളായിരുന്നു ഒരു കാലത്ത് എങ്കില്‍ ഇപ്പോള്‍ അത് സൈബര്‍ രംഗത്തായി എന്നതാണ് വ്യത്യാസം.

അത് മാത്രമല്ല, മുന്‍പ് ഇടതുപക്ഷ പ്രവര്‍ത്തകരെ ആയിരുന്നു ആക്രമിച്ചിരുന്നതെങ്കില്‍ ഇന്നിപ്പോ സൈബര്‍ ഇടങ്ങളിലും ചാനല്‍ ഫ്‌ലോറുകളിലും അവരുടെ കുടുംബങ്ങളും ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാവുകയാണ്.

കഴിഞ്ഞ ദിവസം ഒരു ബിജെപി നേതാവ് സ: ജെയിക്കിന്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല. എന്റെ മകള്‍ ജനിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്ക് താഴെയും അസഭ്യപ്രയോഗങ്ങളും അധിക്ഷേപങ്ങളുമായി ഒരുകൂട്ടം ഇരുകാലി മൃഗങ്ങള്‍ ബഹളം കൂട്ടിയിരുന്നു.

ജനിച്ച് വീണ കുഞ്ഞിനോട് പോലും സഹിഷ്ണുത ഇല്ലാത്ത ഇക്കൂട്ടരാണത്രെ ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ്സ് എടുക്കുന്നത്. ഒന്നിന്റെയും മെറിറ്റിലേക്ക് കടക്കാതെ, വസ്തുതകള്‍ അന്വേഷിക്കാതെ കേവലം രാഷ്ട്രീയവും വ്യക്തിപരവുമായ വൈരാഗ്യബുദ്ധിയോടെ മാത്രം സ്വീകരിക്കുന്ന സമീപനമാണ് ഇതൊക്കെ.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേരിട്ടും അല്ലാതെയും ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരെ ഇത്തരം അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണെന്ന് പറയേണ്ടി വരും. ഈ പോസ്റ്റിന് താഴെയും അല്പസമയത്തിനുള്ളില്‍ അവരെത്തും. അവരോട് സഹതപിക്കുകയെ വഴിയുള്ളു.

#mayor #aryarajendran #against #social #media #cyber #attack

Next TV

Related Stories
#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

Sep 20, 2024 10:55 PM

#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
#theft | കണ്ണൂരിൽ  പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

Sep 20, 2024 10:03 PM

#theft | കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

ക്വാട്ടേർസിന്റെ പിറക് വശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത്...

Read More >>
#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

Sep 20, 2024 09:27 PM

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...

Read More >>
#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sep 20, 2024 09:26 PM

#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേഴ്‌സും ഫോണുമെല്ലാം വീട്ടില്‍ വച്ചിട്ടാണ് രാഹുല്‍...

Read More >>
#Nipah | ആശ്വാസമായി നിപ;  ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Sep 20, 2024 08:54 PM

#Nipah | ആശ്വാസമായി നിപ; ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്....

Read More >>
#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

Sep 20, 2024 08:48 PM

#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ്...

Read More >>
Top Stories