#travel| നിങ്ങൾ യാത്ര പോകാൻ ഒരുങ്ങുകയാണോ ; എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

#travel| നിങ്ങൾ യാത്ര പോകാൻ ഒരുങ്ങുകയാണോ ; എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
Dec 20, 2023 05:24 PM | By Kavya N

നിങ്ങൾ യാത്ര പോകാൻ ഒരുങ്ങുകയാണോ ; എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രകൾ ആത്മനിർവൃതി തേടിയുള്ളതാണ്. ഒരു വർഷം മുഴുവൻ ജോലി ചെയ്ത്, ആ ജോലിയിൽ നിന്ന് തൽക്കാലത്തേക്ക് ഒരു ബ്രേക്ക് എടുത്ത് മിക്കവരും യാത്രയ്ക്കായി മാറ്റി വയ്ക്കുന്നതു ഡിസംബർ മാസമാണ്. ചിലർക്ക് ശാന്തവും സമാധാനവുമായ യാത്രകളാണെങ്കിൽ ചിലർക്ക് അൽപം സാഹസികത കലർന്ന യാത്രയോടാണ് താൽപര്യം. യാത്ര ഏതുമാകട്ടെ നല്ല തണുപ്പുള്ള, മഞ്ഞുള്ള ഈ സമയത്ത് യാത്ര ചെയ്യുമ്പോൾ കുറച്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പരിശോധിക്കുക

യാത്ര പ്ലാൻ ചെയ്ത് കഴിഞ്ഞാൽ ആ പ്രദേശത്തെക്കുറിച്ചുള്ള കാലാവസ്ഥ പ്രവചനം കൃത്യമായി നിരീക്ഷിക്കുക. അത് പ്രഥമവും പ്രധാനപ്പെട്ടതുമായ ഒരു കാര്യമാണ്. സുഗമമായ സഞ്ചാരത്തിന് മികച്ച കാലാവസ്ഥ ഒരു വലിയ ഘടകമാണ്. മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള സ്ഥലത്തേക്ക് ആണ് പോകുന്നതെങ്കിൽ അതിനെക്കുറിച്ച് ധാരണ ഉണ്ടായിരിക്കണം. മഞ്ഞിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ കൈവശം കരുതിയിരിക്കണം.

യാത്ര പോകേണ്ട വഴികൾ സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുക

നമുക്ക് യാത്ര പോകേണ്ട വഴികളും റോഡുകളും ഗതാഗതയോഗ്യമാണെന്നും അത് വാഹനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ടെന്നും ഉറപ്പു വരുത്തുക. ചില സമയങ്ങളിൽ മഞ്ഞു വീഴ്ച സംഭവിച്ചാൽ റോഡുകൾ അടച്ചിടും. അതുകൊണ്ടു തന്നെ അത്തരം അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരോട് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ റോഡുകളുടെ അവസ്ഥ എന്താണെന്ന് അന്വേഷിക്കാവുന്നതാണ്.

വാഹനം യാത്രയ്ക്ക് ഓക്കേ ആണെന്ന് ഉറപ്പു വരുത്തുക

നിങ്ങൾ സ്വന്തം വാഹനവുമായാണ് യാത്ര പോകുന്നതെങ്കിൽ മഞ്ഞുകാലത്ത് ഓടിക്കാൻ വാഹനം ഓക്കേ ആണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മഞ്ഞുവീഴ്ചയുള്ള സ്ഥലത്തേക്ക് ആണ് പോകുന്നതെങ്കിൽ നിങ്ങളുടെ വാഹനം സ്നോ ടയറുകൾ കൊണ്ട് സജ്ജീകരിക്കുക. കൂടാതെ ഐസ് സ്ക്രാപ്പർ, സ്നോ ഷവൽ എന്നിവ കൈയിൽ കരുതുക. ആവശ്യമുള്ള വസ്തുക്കൾ കൈയിൽ കരുതുക ഏത് കാലാവസ്ഥയിൽ യാത്ര ചെയ്യുകയാണെങ്കിലും ഉറപ്പായും കൈയിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. മഞ്ഞുകാലത്ത് യാത്ര പോകുമ്പോൾ ബ്ലാങ്കറ്റുകളും ചൂട് പകരുന്ന വസ്ത്രങ്ങളും കൈയിൽ കരുതണം. കേടുവരാത്ത ലഘുഭക്ഷണങ്ങൾ, ടോർച്ച്, ഫസ്റ്റ് എയിഡ് കിറ്റ്, ആവശ്യമായ മരുന്നുകൾ എന്നിവയും കൈയിൽ കരുതേണ്ടതുണ്ട്,

നിങ്ങളുടെ യാത്രാവിവരം കൃത്യമായി ആരെയെങ്കിലും അറിയിക്കുക

യാത്ര ഏതു വിധത്തിലാണ് പോകുന്നതെങ്കിലും നിങ്ങളുടെ യാത്ര സംബന്ധിച്ച് സുഹൃത്തോ ബന്ധുവോ ആയ ഒരാളെയെങ്കിലും കൃത്യമായി അറിയിക്കുക. ഇത് വളരെ നല്ലതാണ്. യാത്രയുടെ കാര്യപരിപാടികൾ, താമസിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ, നിങ്ങൾ യാത്ര ചെയ്യുന്ന വിമാനം, ട്രെയിൻ, ബസ്, ക്യാബ് എന്നിവയുടെ വിശദാംശങ്ങൾ കൃത്യമായി അറിയിക്കുക. അനുയോജ്യവും സൗകര്യപ്രദവുമായ രീതിയിൽ വസ്ത്രം ധരിക്കുക മഞ്ഞു കാലത്താണെങ്കിൽ ശരീരം ചൂട് ആയിരിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

കടുത്ത തണുപ്പിനെ തുടർന്നു കുളിര് അനുഭവപ്പെടുന്നതും തണുപ്പ് കൂടിയതിനെ തുടർന്നുണ്ടാകുന്ന ശരീരവീക്കവും തമാശയല്ല. . ഒപ്പം, ആവശ്യത്തിനു വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യണം. നിർജ്ജലീകരണത്തിലേക്കു ശരീരം പോകാതെ കാത്തു സൂക്ഷിക്കണം.

#Areyou #planning #travel #Then #pay #attention # these #things

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories