travel| വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർ തിരഞ്ഞ 10 സ്ഥലങ്ങൾ; വരൂ കൂടുതൽ അറിയാം

travel| വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർ തിരഞ്ഞ 10 സ്ഥലങ്ങൾ; വരൂ കൂടുതൽ അറിയാം
Dec 18, 2023 02:39 PM | By Kavya N

എങ്ങോട്ടെങ്കിലും യാത്ര പോവുന്നതിനെക്കുറിച്ചു ചിന്തിച്ചാല്‍ എല്ലാവരും ആദ്യമേ ചെയ്യുന്നതെന്തെന്നാൽ ഗൂഗിളില്‍ തിരഞ്ഞു നോക്കും. അങ്ങനെ ഇന്ത്യക്കാര്‍ വിനോദസഞ്ചാരത്തിനായി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ പത്തു സ്ഥലങ്ങളാണ് ഇവ . ഈ സ്ഥലങ്ങനെ കുറിച്ച് കൂടുതൽ അറിയാം വരൂ

1. വിയറ്റ്‌നാം

പ്രകൃതിഭംഗികൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും ഇന്ത്യക്കാരെ ഏറെ ആകര്‍ഷിക്കുന്ന നാടാണ് വിയറ്റ്‌നാം. ഹോചിമിന്‍ സിറ്റിയോടു ചേര്‍ന്നുള്ള ചരിത്രപ്രസിദ്ധമായ കു ചി തുരങ്കം, ഹാ ലോങ് ബേയിലൂടെയുള്ള ക്രൂസ് യാത്ര, രാജ്യത്തെ ഏറ്റവും വലിയ ദ്വീപായ ഫു ക്വാകിലേക്കുള്ള യാത്രഫോങ് നാകേ ബാങ് ദേശീയ പാര്‍ക്കിലെ ഗുഹകള്‍ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ വിയറ്റ്‌നാമില്‍ നിങ്ങളെ കാത്തിരിക്കുന്നു. ഫോ, ബാന്‍ മി, സ്പ്രിങ് റോള്‍, വിയറ്റ്‌നാമീസ് കോഫി എന്നിങ്ങനെയുള്ള പ്രാദേശിക വിഭവങ്ങള്‍ രുചി നോക്കുന്നതും ഒഴുകുന്ന ചന്തകള്‍ കാണുന്നതും പരമ്പരാഗത ഗ്രാമങ്ങളിലേക്കുള്ള യാത്രകളും വിയറ്റ്‌നാം യാത്രയെ മനോഹരമാക്കും.

2. ഗോവ

കടലും തീരവും ആഘോഷങ്ങളുമായി സഞ്ചാരികളെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള സ്ഥലമാണ് ഗോവ. ബാഗ, അര്‍ജുന, കലാന്‍ഗൂട്ട് എന്നിങ്ങനെയുള്ള ഗോവയിലെ ബീച്ചുകള്‍ ഏറെ പ്രസിദ്ധമാണ്. ഓള്‍ഡ് ഗോവയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ പഴമയുടെ പുതുമയുള്ള കാഴ്ചകള്‍ സമ്മാനിക്കും.

ഗോവയിലെ സുഗന്ധവ്യജ്ഞനങ്ങളുടെ പാരമ്പര്യം അറിയാന്‍ ഒരു ഗൈഡിന്റെ സഹായത്തില്‍ തോട്ടങ്ങള്‍ സന്ദര്‍ശിക്കാം. റെയില്‍പാളത്തോടു ചേര്‍ന്നുള്ള പ്രസിദ്ധമായ ദൂത്സാഗര്‍ വെള്ളച്ചാട്ടവും ഗോവയിലാണ്. പ്രകൃതി സ്‌നേഹികളാണെങ്കില്‍ സാലിം അലി പക്ഷി സങ്കേതം കാണാന്‍ പോവാം.

3. ബാലി

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ മൂന്നാമത്തെ നാടാണ് ബാലി. ദ്വീപുകളുടെ നാടായ ഇന്തോനേഷ്യയുടെ തലസ്ഥാനം. ആത്മീയതയെ തേടുന്നവര്‍ക്കും വാട്ടര്‍സ്‌പോര്‍ട്‌സിന്റെ ആവേശം ആസ്വദിക്കുന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നാട്. ഉബുണ്ട് പാലസിലെ മങ്കി ഫോറസ്റ്റ് സാന്‍ച്വറിയും മാര്‍ക്കറ്റുകളും കുട്ട ബീച്ചും ഉളുവാത്തു ക്ഷേത്രവുമെല്ലാം ബാലിയിലെ കാഴ്ചകളാണ്.

കടലില്‍ ഡോള്‍ഫിനുകള്‍ മലക്കം മറിയുന്നതു കാണണോ? രാവിലെ തന്നെ ലോവിനയില്‍ നിന്നും കടലിലേക്കു വെച്ചുപിടിച്ചാല്‍ മതി. യുനെസ്‌കോ പട്ടിയില്‍ ഇടം കണ്ടെത്തിയ ജാടിലുവിഹായിലെ നെല്‍പാടങ്ങളും ബാലിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്.

4. ശ്രീലങ്ക

 സിഗിരിയയിലെ കോട്ടയും അനുരാധപുരയിലേയും പൊലൊനാരുവയിലെ യുനെസ്‌കോ പട്ടികയിലുള്ള പൗരാണിക നഗരങ്ങളും യാല ദേശീയ പാര്‍ക്കിലെ സഫാരിയുമെല്ലാം ലങ്കയിലെത്തുന്നവര്‍ക്ക് ആസ്വദിക്കാനാവും.

കാന്‍ഡി മുതല്‍ എല്ല വരെയുള്ള ട്രെയിന്‍യാത്രയും മനോഹരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്നതാണ്. മിരിസ ബിച്ചിലെ സ്വര്‍ണ മണലിലെ വിശ്രമവും വാട്ടര്‍സ്‌പോര്‍ട്‌സും തിമിംഗലത്തെ കാണാനുള്ള അവസരവുമെല്ലാം ലങ്കയുടെ സഞ്ചാരികള്‍ക്കുള്ള വാഗ്ദാനങ്ങളില്‍ പെടുന്നു.

5. തായ്‌ലാൻഡ്

ചിരിയുടെ നാടിന് ഇന്ത്യക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമുണ്ട്. ബാങ്കോക്കിലെ ഓര്‍നേറ്റ് ക്ഷേത്രവും മനോഹര ദ്വീപുകളായ ഫുകെറ്റും കോ ഫി ഫിയുമെല്ലാം തായ്‌ലാന്റിലുണ്ട്. സ്ട്രീറ്റ് ഫുഡിന്റെ കാര്യത്തില്‍ ഏതു സഞ്ചാരിയേയും ഞെട്ടിക്കാന്‍ തക്ക വൈവിധ്യം ഈ നാടിനുണ്ട്. യുനെസ്‌കോ പട്ടികയിലുള്ള അയുട്ടായയിലേക്കുള്ള യാത്രയും ഡോയ് സുതേപ് ക്ഷേത്രം സന്ദര്‍ശിക്കുന്നതുമെല്ലാം തായ്‌ലന്റിലേക്കെത്തുന്നവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

6. കശ്മീര്‍

ഭൂമിയിലെ സ്വര്‍ഗമായ കാശ്മീരിന് ഇപ്പോഴും ഇന്ത്യക്കാരുടെ ഉള്ളില്‍ സവിശേഷ സ്ഥാനമുണ്ട്. മനോഹരമായ പൂന്തോട്ടങ്ങളും ആതിഥ്യമര്യാദയുള്ള നാട്ടുകാരും മനോഹരമായ കാലാവസ്ഥയും പ്രകൃതിഭംഗിയുമെല്ലാം ചേര്‍ന്നു കശ്മീരിനെ വ്യത്യസ്തമാക്കുന്നു. ശ്രീ നഗറിലെ ദാല്‍ തടാകത്തിലൂടെയുള്ള ശിക്കാര യാത്രയും ഗുല്‍മാര്‍ഗിലെ പുല്‍മൈതാനങ്ങളും പഹല്‍ഗം താഴ്‌വരയുടെ ഭംഗിയുമെല്ലാം കാശ്മീരില്‍ ആസ്വദിക്കാനാവും.

7. കുടക്

കര്‍ണാടകയിലെ മനോഹരമായ ഹില്‍ സ്‌റ്റേഷനുകളിലൊന്ന്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്ന വിളിപ്പേരുള്ള നാടാണിത്. സുഖകരമായ കാലാവസ്ഥയും വിശാലമായ കാപ്പി തോട്ടങ്ങളും കാടും വെള്ളച്ചാട്ടങ്ങളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബേ വെള്ളച്ചാട്ടം, കുടകിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്റമോള്‍, ബൈലക്കുപ്പെയിലെ ഗോള്‍ഡന്‍ ടെമ്പിള്‍, ദുബാരെയിലെ ആന ക്യാമ്പ് എന്നിവയെല്ലാം കുടകിലെ കാഴ്ച്ചകളാണ്.

8. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍

കടലിന്റേയും ബീച്ചുകളുടേയും സൗന്ദര്യം സവിശേഷമായി ആസ്വദിക്കാന്‍ പറ്റിയ ഇടം. പ്രധാന കരയില്‍ നിന്നും ദൂരെയായതിനാല്‍ ഇവിടുത്തെ കടല്‍ തീരങ്ങളിലേക്ക് മാലിന്യം എത്തിനോക്കിയിട്ടുപോലുമുണ്ടാവില്ല.

ഹാവെലോകിലേയും നെയ്ല്‍ ദ്വീപിലേയും പവിഴപ്പുറ്റുകളും ഇവക്കിടയിലൂടെയുള്ള വാട്ടര്‍സ്‌പോര്‍ട്‌സ് ഇനങ്ങളും രാധാനഗര്‍ ബീച്ചും സെല്ലുലാര്‍ ജയിലുമെല്ലാം ആന്‍ഡമാനില്‍ ആസ്വദിക്കാം.

9. ഇറ്റലി

ലോകം യൂറോപില്‍ ഫ്രാന്‍സിനേയും സ്‌പെയിനേയും കൂടുതലായി തിരയുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ഇറ്റലിയാണ്. യൂറോപിന്റെ മധ്യഭാഗത്തായുള്ള ഈ രാജ്യം ചരിത്രത്താലും ഭക്ഷണവൈവിധ്യത്താലും സമൃദ്ധമാണ്. റോമിലെ കൊലോസിയവും വത്തിക്കാന്‍ സിറ്റിയും ഫ്‌ളോറന്‍സിലെ ഉഫീസി ഗാലറിയിലെ ഡാവിഞ്ചിയുടേയും മൈക്കലാഞ്ചലോയുടേയും കലാസൃഷ്ടികളും വെനീസിലെ ജലപാതകളും ഇറ്റലിയെ വേറിട്ട നാടാക്കുന്നു.

10. സ്വിറ്റ്‌സര്‍ലന്‍ഡ്

പത്താമതെങ്കിലും വിദേശയാത്ര സ്വപ്‌നം കാണുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ പട്ടികയില്‍ മുന്നിലുള്ള നാടാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. ആല്‍പ്‌സ് പര്‍വത നിരയുടെ ഗാംഭീര്യ സൗന്ദര്യവും തെളിനീര്‍ തടാകങ്ങളും വരച്ചു വെച്ചതുപോലെ സുന്ദരമായ ഗ്രാമങ്ങളുമെല്ലാം സ്വിറ്റ്‌സര്‍ലന്‍ഡിന് സ്വന്തമാണ്. സൂറിച്ച്, ജനീവ നഗരങ്ങള്‍ ചരിത്രവും സംസ്‌ക്കാരവും ആധുനികതയും ഇടകലര്‍ന്നുള്ളവയാണ്. ആല്‍പ്‌സിലൂടെയുള്ള ട്രെയിന്‍ യാത്രയും സ്വിസ് യാത്രയെ ഗംഭീരമാക്കും.

#10 #places #searched #Indians #leisure #travel #Come #letus #know #more

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories