#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

#kunnelkrishnan |മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു
Apr 27, 2024 04:37 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   എംഎല്‍പിഐ റെഡ്ഫ്‌ളാഗ് മുതിര്‍ന്ന നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു. അര്‍ബുദ രോഗ ബാധിതനായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എംഎല്‍പിഐ റെഡ്ഫ്‌ളാഗ് ഫ്‌ളാഗിന്റെ സംസ്ഥാന കൗണ്‍സിലില്‍ ക്ഷണിതാവാണ്. വര്‍ഗീസ് സ്മാരക ട്രസ്റ്റിന്റെ ട്രഷററുമാണ്.

നക്‌സല്‍ നേതാവ് എ വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്നു. തൊടുപുഴ ഇടമറുകിലെ കുന്നേല്‍ കുടുംബാംഗമായ കൃഷ്ണന്‍ 1948ലാണ് വയനാട്ടില്‍ മാനന്തവാടിക്കടുത്ത് വാളാടേയ്ക്ക് കുടിയേറുന്നത്.

മാനന്തവാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനകാലത്ത് കെഎസ്എഫില്‍ ചേര്‍ന്ന് എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പിളര്‍പ്പിന് ശേഷം സിപിഐഎമ്മിലും അംഗമായി.

സിപിഐഎമ്മുമായുണ്ടായ ആശയഭിന്നതയെ തുടര്‍ന്ന് കുന്നേല്‍ കൃഷ്ണന്‍ നക്‌സല്‍ബാരി സംഘടനയുടെ ഭാഗമായി. അന്ത്യം വരെ അതേ രാഷ്ട്രീയ പാത പിന്തുടര്‍ന്ന നേതാവായിരുന്നു കുന്നേല്‍ കൃഷ്ണന്‍.

അടിയന്തരാവസ്ഥ കാലത്തും തുടര്‍ന്നും കേരളത്തില്‍ നടന്ന നക്‌സലെറ്റ് പ്രക്ഷോഭങ്ങളില്‍ കൃഷ്ണന്‍ നേതൃപരമായ പങ്ക് വഹിച്ചു. കായണ്ണ പൊലീസ് സ്റ്റേഷന്‍ അക്രമണം മുതലുള്ള സായുധ പോരാട്ടങ്ങളില്‍ നേരിട്ട് പങ്കെടുത്ത അദ്ദേഹം ജയില്‍വാസവും അനുഭവിച്ചു.

വയനാട്ടില്‍ ഉള്‍പ്പെടെ ഇക്കാലത്ത് അരങ്ങേറിയ ബദല്‍ ജനകീയ സമരങ്ങളിലെല്ലാം സജീവമായി പങ്കാളിയായി. കനകയാണ് ഭാര്യ. അജിത് കുമാര്‍, അനൂപ് കുമാര്‍, അരുണ്‍ കുമാര്‍, അനിഷ, അനീഷ് എന്നിവര്‍ മക്കളാണ്.

#Senior #communist #leader #KunnelKrishnan #passedaway

Next TV

Related Stories
#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

May 9, 2024 08:27 AM

#Rain | മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ, കേരള തീരത്ത് കടലാക്രമണ സാധ്യത; ജാഗ്രത വേണം, കാലാവസ്ഥാ പ്രവചനം

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ...

Read More >>
#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

May 9, 2024 08:23 AM

#AirIndiaExpress | എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താത്ത ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ്

ജൂനിയർ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ്...

Read More >>
#ARREST | സിനിമ മോഹം മുതലാക്കി പെണ്‍കുട്ടികളെ കബളിപ്പിക്കും; നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

May 9, 2024 07:53 AM

#ARREST | സിനിമ മോഹം മുതലാക്കി പെണ്‍കുട്ടികളെ കബളിപ്പിക്കും; നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

വിദ്യാഭ്യാസം കുറവായ സാധാരണക്കാരായ ആളുകളെ സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് പറ്റിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് പ്രതി...

Read More >>
#jaundice | രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു; വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

May 9, 2024 07:41 AM

#jaundice | രണ്ടാഴ്ചയ്ക്കിടെ 127 പേർക്ക് രോഗം ബാധിച്ചു; വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

വാട്ടർ അതോറിറ്റി ക്ലോറിനേറ്റ് ചെയ്യാതെ ജലവിതരണം നടത്തിയതാണ് കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നത്. മേൽനോട്ടത്തിന് ആവശ്യത്തിന്...

Read More >>
#KPYohannan | മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിൽ

May 9, 2024 07:37 AM

#KPYohannan | മാർ അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകളിൽ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും; ഇടിച്ച വാഹനം കസ്റ്റഡിയിൽ

അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ...

Read More >>
#arrest | പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ, സുഹൃത്തിനൊപ്പം സ്ക്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തി ഭർത്താവ് ഇടിച്ചിട്ടു; അറസ്റ്റ്

May 9, 2024 07:28 AM

#arrest | പിണങ്ങികഴിഞ്ഞിരുന്ന ഭാര്യ, സുഹൃത്തിനൊപ്പം സ്ക്കൂട്ടറിൽ സഞ്ചരിക്കവെ ബൈക്കിലെത്തി ഭർത്താവ് ഇടിച്ചിട്ടു; അറസ്റ്റ്

മുട്ടത്ത് ബ്യൂട്ടിപാർലർ നടത്തുകയാണ് നൗഫിയ. സുഹൃത്തായ ശിൽപയുമായി ഏവൂരിൽ ബ്യൂട്ടീഷൻ ജോലി കഴിഞ്ഞ് തിരിച്ചു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്കിൽ...

Read More >>
Top Stories