#travel| സ​ഞ്ചാ​രി​ക​ളുടെ പ്രിയ കേന്ദ്രമായി ഹ​ത്ത; വരൂ തണുപ്പ് കാലം നമുക്ക് ആസ്വദിക്കാം

#travel| സ​ഞ്ചാ​രി​ക​ളുടെ പ്രിയ കേന്ദ്രമായി ഹ​ത്ത; വരൂ തണുപ്പ് കാലം നമുക്ക് ആസ്വദിക്കാം
Dec 17, 2023 04:03 PM | By Kavya N

ഹ​ത്തയിൽ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി ദു​ബൈ​യി​ലെ ഹ​ത്ത ഇപ്പോൾ മാ​റി​ക്ക​ഴി​ഞ്ഞു. പ്ര​ത്യേ​കി​ച്ച്​ വി​ൻ​റ​ർ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഏ​റെ പ്രി​യ​പ്പെ​ട്ട ഒ​രു സ്ഥ​ല​മാ​ണി​ത്. 2021ലാ​ണ്​ ദു​ബൈ ഭ​ര​ണ​കൂ​ടം പ്ര​ദേ​ശ​ത്ത്​ വ​ലി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ടൂ​റി​സം ഹ​ബ്ബാ​യി മാ​റ്റാ​നു​ള്ള പ്ര​വ​ർ​ത്തനം ആ​രം​ഭി​ച്ച​ത്. എന്നാൽ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം ത​ന്നെ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ലോ​ക​ശ്ര​ദ്ധ ഈ ​മ​ല​യോ​ര പ്ര​ദേ​ശം നേ​ടി​ക്ക​ഴി​ഞ്ഞു. വ​ള​ർ​ച്ച​യു​ടെ വേ​ഗ​ത​യി​ൽ എ​മി​റേ​റ്റി​ലെ മ​റ്റു മേ​ഖ​ല​ക​ളെ ക​വ​ച്ചു​വെ​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണ്​ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത്.

അ​തോ​ടൊ​പ്പം തന്നെ ‘ഹോ​ളി​വു​ഡ്​’ ശൈ​ലി​യി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ‘ഹ​ത്ത’ എ​ന്ന ഭീ​മ​ൻ സൂ​ച​നാ​ബോ​ർ​ഡി​ന്​ ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലെ സൈ​ൻ ബേ​ർ​ഡി​നു​ള്ള ഗി​ന്ന​സ്​ റെ​ക്കോ​ർ​ഡ്​ ല​ഭി​ക്കു​ക​യും ചെ​യ്തു. ത​ണു​പ്പു​കാ​ലം വ​ന്നെ​ത്തി​യ​തോ​ടെ യു.​എ.​ഇ​യി​ലെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കാ​മ്പി​ങി​ന്​ യോ​ജി​ച്ച സ്ഥ​ല​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു കൊ​ണ്ടി​രി​ക്ക​യാ​ണ്. പ്ര​കൃ​തി​യു​ടെ ഗം​ഭീ​ര​മാ​യ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച്​ കാ​മ്പി​ങ്​ ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​മാ​ണ്​ ഹ​ത്ത. കാ​മ്പി​ങ്​ സീ​സ​ൺ വ​ന്നെ​ത്തി​യ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ഹ​ത്ത​യി​ലേ​ക്ക്​ ഓ​രോ ദി​വ​സ​വും സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ ദേ​ശീ​യ​ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഹ​ത്ത​യി​ൽ വ​ൻ തി​ര​ക്കാ​ണ്​ അ​നു​ഭ​വ​​പ്പെ​ട്ട​ത്. ഹൈ​കി​ങ്, ബൈ​കി​ങ്, ക​യാ​ക്കി​ങ്​ തു​ട​ങ്ങി​യ സാ​ഹ​സി​ക പ്ര​വ​ർ​ത്ത​ന​ങ​ൾ​ക്കും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. ദു​ബൈ​യി​ൽ നി​ന്ന്​ 130കി.​മീ​റ്റ​ർ ദു​ര​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന ഹ​ത്ത, ദു​ബൈ​യു​ടെ ഭൂ​പ്ര​കൃ​തി​യി​ൽ നി​ന്ന്​ തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ മ​ല​നി​ര​ക​ൾ നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​ണ്​. കാ​മ്പി​ങി​ന്​ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ബു​ക്​ ചെ​യ്ത്​ നി​ര​വ​ധി വി​ദേ​ശ​സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രാ​റു​ണ്ട്. ഹ​ത്ത കാ​ര​വ​ൻ പാ​ർ​ക്ക്​ ഹ​ത്ത റി​സോ​ർ​ട്ട്‌​സും ഹ​ത്ത വാ​ദി ഹ​ബും ഒ​രു​ക്കു​ന്ന രാ​ത്രി ക്യാ​മ്പി​ങ്​ സൗ​ക​ര്യ​മാ​ണ് ഹ​ത്ത കാ​ര​വ​ൻ പാ​ർ​ക്ക്.

ഇ​ത് മേ​ഖ​ല​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ ആ​ഡം​ബ​ര കാ​ര​വ​ൻ പാ​ർ​ക്കാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​തി​ൽ ടി.​വി, അ​ടു​ക്ക​ള, സൗ​ജ​ന്യ വൈ​ഫൈ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. ര​ണ്ട് മു​തി​ർ​ന്ന​വ​ർ​ക്കും ര​ണ്ടോ മൂ​ന്നോ കു​ട്ടി​ക​ൾ​ക്കും താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലാ​ണ് ഓ​രോ കാ​ര​വ​നും രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ന്ദ​ര​വും ല​ളി​ത​വും മി​ക​ച്ച രീ​തി​യി​ൽ സം​വി​ധാ​നി​ച്ച​തു​മാ​യ മ​നോ​ഹ​ര​മാ​യ കു​ടി​ലു​ക​ള​ണ്. ഹൗ​സ് കീ​പ്പി​ങ്​ സേ​വ​ന​ങ്ങ​ൾ, സു​ഖ​പ്ര​ദ​മാ​യ കി​ട​ക്ക​ക​ൾ, വൈ​ഫൈ, ആ​ധു​നി​ക ബാ​ത്​​റൂം സൗ​ക​ര്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​രു സാ​ധാ​ര​ണ ഹോ​ട്ട​ൽ മു​റി​യി​ലെ എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്.

മൗ​ണ്ടേ​യ്​​ൻ സ്യൂ​ട്ടു​ക​ളി​ൽ നാ​ല് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്​ ക​ഴി​യാം. മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ ഡെ​ക്കി​ങ്​ ഏ​രി​യ​യു​മു​ണ്ട്. ഇ​വി​ടേ​ക്ക്​ എ​ത്താ​ൻ ഡ്യൂ​ൺ ബ​ഗ്ഗി സൗ​ക​ര്യ​മു​ണ്ട്. ക്യാ​മ്പി​ങി​ന്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണം താ​മ​സ​സ്ഥ​ല​ത്ത്​ നേ​രി​ട്ട് ഡെ​ലി​വ​ർ ചെ​യ്യും. സെ​ഡ്​​ർ ട്രെ​യ്​​ലേ​സ്​പ​ർ​വ​ത​നി​ര​ക​ളി​ൽ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന സെ​ഡ്ർ ട്രെ​യി​ലേ​ഴ്‌​സ് കാ​മ്പി​ങി​ന്​ യോ​ജി​ച്ച മ​റ്റെ​റാ​രു കേ​ന്ദ്ര​മാ​ണ്. മ​യ​ടി​വാ​ര​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ച എ​യ​ർ​സ്ട്രീം ട്രെ​യി​ല​റി​ൽ താ​മ​സ​മാ​ക്കു​ന്ന​ത്​ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ്. വെ​ള്ളി നി​റ​ത്തി​ലെ ട്രെ​യി​ല​റു​ക​ളി​ൽ ര​ണ്ട് മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു കു​ട്ടി​ക്കും ഉ​റ​ങ്ങാം. അ​ടു​ക്ക​ള, ഡൈ​നിം​ഗ് ഏ​രി​യ, ബാ​ത്ത്റൂം, ഔ​ട്ട്ഡോ​ർ ടെ​റ​സ് ഏ​രി​യ എ​ന്നി​വ​യും ഇ​തി​ലു​ണ്ട്. ഭ​ക്ഷ​ണം ഗ്രി​ൽ ചെ​യ്യ​ണ​മെ​ങ്കി​ൽ ബാ​ർ​ബി​ക്യു ഏ​രി​യ​യു​മു​ണ്ട്. ശാ​ന്ത​മാ​യ, തി​ള​ങ്ങു​ന്ന നീ​ല ഹ​ത്ത ഡാ​മി​ന്റെ തീ​ര​ത്താ​ണ് ട്രെ​യി​ല​റു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​തി​നാ​ൽ ക​യാ​ക്കി​ങ്​ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ അ​തു​കൂ​ടി ല​ഭ്യ​മാ​കും.

#Hatta #favorite #destination #tourists #Come #let's enjoy #cold #season

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories