ചിറ്റൂർ(പാലക്കാട്) : (truevisionnews.com) കശ്മീരിൽ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മനോജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.

സംസ്കാരം ചിറ്റൂർ മന്തക്കാട് പൊതുശ്മശാനത്തിൽ നടക്കും. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 10.20ഓടെയായിരുന്നു മനോജ് മരണത്തിനു കീഴടങ്ങിയത്.
ഇതോടെ കഴിഞ്ഞ ശനിയാഴ്ച ശ്രീനഗർ–ലേ ദേശീയപാതയിൽ കാർ കൊക്കയിലേക്കു മറിഞ്ഞ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി.
നെടുങ്ങോട് സ്വദേശികളായ ആർ. അനിൽ (34), എസ്. സുധീഷ് (32), കെ. രാഹുൽ (28), എസ്. വിഘ്നേഷ് (24) എന്നിവരാണു മരിച്ച മറ്റുമലയാളികൾ. ഡ്രൈവർ കശ്മീർ സ്വദേശി അജാസ് അഹമ്മദ് ഷാ അപകടദിവസം തന്നെ മരിച്ചിരുന്നു.
#body #Manoj #who #seriously #injured #car #accident #Kashmir #died #undergoing #treatment #brought #home.
