പഴവും മുട്ടയും ഉണ്ടെങ്കിൽ 15 മിനിറ്റ് കൊണ്ട് നോമ്പു തുറ പലഹാരമായ കായ്പോള എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന ഈ പലഹാരം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം....

ചേരുവകൾ
ഏത്തപ്പഴം - 3 എണ്ണം
മുട്ട - 3 എണ്ണം
പാൽപ്പൊടി - 2 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
പഞ്ചസാര - 3 ടേബിൾസ്പൂൺ
നെയ്യ് - 3 ടേബിൾസ്പൂൺ
മുന്തിരി, കശുവണ്ടി വറുത്തത്
തയാറാക്കുന്ന വിധം
ആദ്യം ഏത്തപ്പഴം ചെറുതായി അരിഞ്ഞു നെയ്യിൽ വരട്ടി എടുത്തു വയ്ക്കുക. ഒരു മിക്സിയുടെ ജാറിൽ മുട്ട, പഞ്ചസാര, പാൽപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക.
അതിനു ശേഷം വരട്ടി വച്ചിരിക്കുന്ന ഏത്തപ്പഴത്തിലേക്ക് മുട്ടയുടെ കൂട്ട് ഒഴിച്ചു യോജിപ്പിക്കുക. പിന്നെ ഒരു ദോശക്കല്ല് അടുപ്പത്ത് വയ്ക്കുക. അതിനു മുകളിൽ ഒരു പാൻ വച്ച് നെയ്യ് തടവി ഏത്തപ്പഴകൂട്ട് ഒഴിച്ചു കൊടുക്കുക.
1 മിനിറ്റ് വെന്ത ശേഷം വറുത്ത മുന്തിരി, കശുവണ്ടി എന്നിവ മുകളിൽ ഇട്ടു കൊടുക്കുക, എന്നിട്ട് മീഡിയം തീയിൽ 14 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. 14 മിനിറ്റിനു ശേഷം വേറൊരു പാനിലേക്ക് നെയ്യ് ഒഴിച്ച് കായ് പോള തിരിച്ചിട് 30 സെക്കന്റ് വേവിക്കുക. കായ് പോള റെഡി.
#see #prepare #delicious #kaipola
