കോഴിക്കോട്: (truevisionnews.com) കോഴിക്കോട് ഗവ. ലോ കോളജിൽ കെ.എസ്.യു പ്രവർത്തകന് ക്രൂര മർദനം. രണ്ടാം വർഷ വിദ്യാർത്ഥി സഞ്ജയ് ജസ്റ്റിനാണ് മർദ്ദനമേറ്റത്.
എസ്.എഫ്.ഐ പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് കെ.എസ്.യു ആരോപിച്ചു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരുമാസമായി കോളജിൽ നടന്നു വരുന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതെന്ന് കെ.എസ്.യും ആരോപിച്ചു. ഇന്ന് എസ്.എഫ്.ഐയുടെ പഠിപ്പ് മുടക്കൽ സമരമായതിനാൽ ആയതിനാൽ ക്യാമ്പസിൽ വിദ്യാർത്ഥികൾ കുറവായിരുന്നു.
ഈ സമയം ഇവിടേക്കെത്തിയ കെ.എസ്.യു പ്രവർത്തകനെ ഒരുകൂട്ടം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ നവംബർ ഒന്നിനാണ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വർഷത്തിനിടെ ആദ്യമായി ഒരു സീറ്റിൽ കെ.എസ്.യു ജയിച്ചിരുന്നു. ഇതിന് ശേഷമാണ് കോളജിൽ തുടർച്ചയായി വിദ്യാർത്ഥി സംഘട്ടനങ്ങൾ ഉണ്ടാകുന്നത്.
#KSU #activist #brutallybeaten #Kozhikode #LawCollege #KSU #claimed #SFI #workers #perpetrators #attack