#stabbed | കോഴിക്കോട് മേപ്പയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

#stabbed |  കോഴിക്കോട് മേപ്പയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
Dec 6, 2023 08:08 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ യൂത്ത് ലീഗ് പ്രവർത്തകർ വെട്ടി പരിക്കേൽപ്പിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്.

മേപ്പയ്യൂർ എടത്തിൽ മുക്കിൽ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനെയാണ് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത് .

എടത്തിൽ മുക്ക് ടൗണിൽ നിലക്കുകയായിരുന്ന സുനിലിനെ ഇന്നോവ കാറിലെത്തിയ അൻസാർ അജി നാസ് എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

പ്രാണരക്ഷാർത്ഥം കടയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച സുനിലിനെ കടയിൽ നിന്നും വലിച്ചിറക്കി വെട്ടുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു  . മേപ്പയൂർ ടൗണിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

ജിതിൻ സത്യൻ ലിജീഷ് സി.ടി. പ്രതീഷ് എന്നിവർ നേതൃത്വം നല്കി. മേപ്പയൂരിൽ ഡിവൈഎഫ്ഐ പ്രവർത്തനെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.

മേപ്പയൂരിന്റെ സമാധാനം തകർക്കാനുള്ള യൂത്ത് ലീഗുകാരുടെ ശ്രമത്തിന്നെതിരെ കരുതി ഇരിക്കണമെന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു . 

#DYFI #worker #stabbed #Mepayur #Kozhikode

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories