കോഴിക്കോട്: (truevisionnews.com) താമരശ്ശേരിയില്‍ അക്രമകാരിയായ നായയെ പിടിച്ചു കെട്ടിയ നാട്ടുകാര്‍ പുലിവാല് പിടിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട എള്ളില്‍പീടിക ഭാഗത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ മുതലാണ് നായ പ്രദേശത്ത് പരാക്രമം സൃഷ്ടിച്ചത്.
മദ്രസയിലേക്കും സ്‌കൂളിലേക്കും പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും നായ കടിക്കാന്‍ ശ്രമിച്ചു. മക്കളെ മദ്രസയിലേക്ക് അയക്കാന്‍ എത്തിയ സ്ത്രീയെ നായ പിന്തുടര്‍ന്നപ്പോള്‍ വീട്ടിലേക്ക് ഓടി കയറി രക്ഷപ്പെടുകയായിരുന്നു. എള്ളില്‍പീടിക അബ്ദുല്ലയുടെ ഭാര്യയാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.
വീടിനുള്ളില്‍ കയറി വാതില്‍ അടച്ചതോടെ നായ വീടിന്റെ കോലായില്‍ കയറി വാതിലിനു നേരെ കുരച്ചുചാടി. ഒന്നരമണിക്കൂറോളം വീട്ടുകാര്‍ക്ക് പുറത്തിറങ്ങാനായില്ല.
നാട്ടുകാര്‍ എത്തി നായയെ കയറില്‍ കുടുക്കിയ ശേഷമാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. നായയെ തൊട്ടടുത്തുള്ള വാഴത്തോട്ടത്തില്‍ കെട്ടിയിട്ടു. വെള്ളവും ഭക്ഷണവും നല്‍കി.
ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നാട്ടുകാര്‍ വാര്‍ഡ് മെമ്പര്‍ മുതല്‍ പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വനം വകുപ്പിനെയും മൃഗഡോക്ടറെയും എല്ലാം വിളിച്ചു.
എന്നാല്‍ എല്ലാവരും കൈമലര്‍ത്തി. രണ്ടുദിവസമായി നായ ഈ വാഴത്തോട്ടത്തിലുണ്ട്. കാണുന്നവര്‍ക്ക് നേരെ നായ കുരച്ചുചാടും. അക്രമകാരിയായ നായയെ അഴിച്ചുവിട്ടാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കാന്‍ സാധ്യതയുണ്ട്.
ഇനിയും കെട്ടിയിട്ടാല്‍ നായക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നാട്ടുകാര്‍ കോടതി കയറേണ്ടി വരുമെന്നാണ് ഇവരുടെ ആശങ്ക. നായയെ വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കാനോ മറ്റോ യാതൊരു നടപടിയും ഉണ്ടാവാത്തതാണ് നാട്ടുകാര്‍ക്ക് വിനയായത്.
#Thamarassery #locals #caught #aggressive #dog #caught #tiger #its #tail.