#death | ക്ഷീണം തോന്നി പാലത്തിന് സമീപം ഇരുന്നു, നാട്ടുകാർ കണ്ടത് തോട്ടിൽ മുങ്ങിയ ആകാശിനെ; ദാരുണാന്ത്യം

#death | ക്ഷീണം തോന്നി പാലത്തിന് സമീപം ഇരുന്നു, നാട്ടുകാർ കണ്ടത് തോട്ടിൽ മുങ്ങിയ ആകാശിനെ; ദാരുണാന്ത്യം
Dec 6, 2023 07:10 PM | By MITHRA K P

വിളപ്പിൽശാല: (truevisionnews.com) തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിളപ്പിൽശാല സ്വദേശി ആകാശ് (17) ആണ് മരിച്ചത്. ചാല ബോയ്സ് സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ്.

സ്കൂളിലേക്ക് പോകാൻ ബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു.

എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരിൽ ഒരാൾ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നൽകി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാൻ പറഞ്ഞ ശേഷം നാട്ടുകാരൻ അവിടെ നിന്നും മടങ്ങി.

കുറേ കഴിഞ്ഞ് ഇതു വഴി നടന്നു പോയവരാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ ആകാശിൻറെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വിളപ്പിൽശാല ആശുപത്രിയിൽ എത്തിച്ചു.

പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്സ് രോഗം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.

#Feeling #tired #sat #near #bridge#locals #saw #Akash #drowning #stream

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories