ചെന്നിത്തല: (truevisionnews.com) പുത്തുവിളപ്പടിക്കു സമീപമുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയെ ആക്രമിക്കുകയും കടയ്ക്കു നാശമുണ്ടാക്കുകയുംചെയ്ത കേസിലെ പ്രതിയെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു.

ചെന്നിത്തല പുത്തന്‍ കോട്ടയ്ക്കകം കോയിക്കല്‍ പടീറ്റതില്‍ പ്രശാന്ത് (27) ആണ് അറസ്റ്റിലായത്.
നവംബര്‍ 29-നു മൂന്നുമണിയോടെയാണ് പുത്തുവിളപ്പടിയിലുള്ള എന്‍.ആര്‍.സി. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഓഫീസില്‍ അതിക്രമിച്ചുകയറി ജീവനക്കാരി എസ്. രാജശ്രീയുടെ മുഖത്തടിക്കുകയും മേശവലിപ്പു തുറന്ന് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്.
മൂക്കില്‍നിന്നു രക്തമൊഴുകിയ യുവതിയെ കഴുത്തിനു കുത്തിപ്പിടിക്കുകയും ചെയ്തു. മറ്റുജീവനക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ രക്ഷപ്പെട്ടു.
യുവതിയും കടയുടമയും പോലീസില്‍ പരാതി നല്‍കി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മാന്നാര്‍ ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.
#He #entered #supermarket #assaulted #employee #youth #arrested
