ചെറുതുരുത്തി: (truevisionnews.com) വഹിക്കുന്ന സ്ഥാനത്തിന് വിലകൊടുക്കാതെ വായിൽതോന്നുന്നതെന്തും വിളിച്ചുപറയുന്നയാളായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാറിയെന്ന് മന്ത്രി വി ശിവൻകുട്ടി.

എന്തിനെയും ഏതിനേയും കണ്ണടച്ച് എതിർക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവിന്റേത്.
ചേലക്കര മണ്ഡലം നവകേരളസദസ്സിൽ സംസാരിക്കുക്കയായിരുന്നു മന്ത്രി.
കോൺഗ്രസിന്റെ അഭിപ്രായം പറയേണ്ടത് കെപിസിസി പ്രസിഡന്റാണെന്നാണ് ജനം മനസ്സിലാക്കിയിട്ടുള്ളത്. ഇവിടെ കോൺഗ്രസിന്റെ അഭിപ്രായവും കെപിസിസിയുടെ അഭിപ്രായവും പറയുന്നത് വി ഡി സതീശനാണ്.
നവകേരള സദസ്സിൽ സ്വീകരിക്കപ്പെടുന്ന പരാതികൾ വെറുതെ വാങ്ങിവയ്ക്കുകയല്ല. 45 ദിവസങ്ങൾക്കുള്ളിൽ തീരുമാനമെടുക്കും.
പരാതികൾ ചവറ്റ്കുട്ടയിലിട്ടത് ഉമ്മൻചാണ്ടിയുടെ കാലത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#blind #attitude #towards #anything #everything; #opposition #leader #says #what #feels #mouth - #MinisterVSivankutty
