മാന്നാർ: (truevisionnews.com) ചെന്നിത്തലയിൽ സൂപ്പർ മാർക്കറ്റിൽ കയറി ജീവനക്കാരിയെ ആക്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നിത്തല പുത്തൻ കോട്ടക്കകം കോയിക്കൽ പടീറ്റതിൽ പ്രശാന്ത് (27) ആണ് അറസ്റ്റിലായത്. തിരുവല്ല - മാവേലിക്കര റോഡിൽ ചെന്നിത്തല ഒരിപ്രം പുത്തുവിള പടി ജവഹർ നവോദയ വിദ്യാലയത്തിന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിലാണ് അക്രമം ഉണ്ടായത്.
കഴിഞ്ഞ നവംബർ 29 ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഓഫീസിൽ അതിക്രമിച്ച് കയറി യുവാവ് ജീവനക്കാരിയെ മർദിച്ചത്.
ജീവനക്കാരിയെ ക്രൂരമായി മർദിച്ചുവെന്നും സ്ഥാപനത്തിൽ കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും സൂപ്പർ മാർക്കറ്റ് ഉടമ രാജേഷ് പറഞ്ഞു.
ജീവനക്കാരിയുടെയും സ്ഥാപന ഉടമയുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിലായിരുന്ന പ്രതിയെ എസ്.ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടുകയായിരുന്നു.
#young #man #arrested #case #entering #supermarket #assaulting #employee
