ബെംഗളൂരു: (truevisionnews.com) ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാത്തതിനു കാഴ്ച പരിമിതിയുള്ള വയോധികനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.

കൊപ്പാൾ ഗംഗാവതി സ്വദേശി ഹുസൈൻസാബ് (63) ന്റെ പരാതിയിലാണു നടപടി. നവംബർ 25ന് ബസ് സ്റ്റാൻഡിനു സമീപത്തെ ചായക്കടയിലിരിക്കുകയായിരുന്നു ഹുസൈൻ.
ബൈക്കിലെത്തിയ സംഘം ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ ഹുസൈനിനെ നിർബന്ധിച്ചെങ്കിലും വിസമ്മതം പ്രകടിപ്പിച്ചപ്പോൾ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ചവരെയും സംഘം ഭീഷണിപ്പെടുത്തി. ആശുപത്രിയിൽ ചികിത്സ തേടിയ ഹുസൈൻ ഗംഗാവതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. കൊപ്പാൾ എസ്.പി.യശോദ വാൻഡഗോഡിയയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
#incident #visually #impaired #elderlyman #beatenup #not #chanting #JaiShriRam #slogans #Case #against #three #persons
