#Accident | ദേശീയപാതാ നിർമ്മാണത്തിനിടെ അപകടം; ടാറിംഗ് വാഹനത്തിന് തീപിടിച്ചു

#Accident | ദേശീയപാതാ നിർമ്മാണത്തിനിടെ അപകടം; ടാറിംഗ് വാഹനത്തിന് തീപിടിച്ചു
Dec 3, 2023 09:36 AM | By MITHRA K P

തൃശ്ശൂർ: (truevisionnews.com) ദേശീയപാതാ നിർമ്മാണത്തിനിടെ തൃശ്ശൂരിൽ അപകടം. കയ്പമംഗലത്ത് റോഡു പണിക്ക് കൊണ്ടുവന്ന വാഹനത്തിന് തീ പിടിച്ചു.

കയ്പ്പമംഗലം 12 ൽ നിർദ്ദിഷ്ട ആറുവരി ദേശീയപാത 66 ന്റെ പണികൾക്കായി കൊണ്ടുവന്ന ടാറിംഗ് വാഹനത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം ഉണ്ടായത്.

അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

എന്നാൽ അപ്പോഴേക്കും ടാറിംഗ് മെഷീൻ പൂർണമായും കത്തിനശിച്ചു. കയ്പമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.

#Accident #during #national #highway #construction #Tarring #vehicle #caught #fire

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories