#kidnapcase | കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനെന്ന് വ്യാജ പ്രചാരണം; കേസ്

#kidnapcase | കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനെന്ന് വ്യാജ പ്രചാരണം; കേസ്
Dec 3, 2023 09:22 AM | By MITHRA K P

കാസർകോട്: (truevisionnews.com) കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്.

കുശ്ചത്തൂർ സ്വദേശി അബ്ദുൽ മനാഫിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ഐടി നിയമ പ്രകാരവും കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്ക് ഇതിൽ പങ്കുണ്ടെന്നും പറയുന്ന ശബ്ദ സന്ദേശം ചില സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

വ്യാപകമായി പ്രചരിച്ച ശബ്ദശകലം ശ്രദ്ധയിൽ പെട്ടതോടെ ഇയാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഫോൺ പിടിച്ചെടുക്കുകയായിരുന്നു. അതേസമയം, കേരളത്തെ ഞെട്ടിച്ച ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പൊലീസ്.

നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. മറ്റ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം.

കൊല്ലം ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസന്വേഷണത്തിന് നിർണായകമായത് മൂന്ന് കാര്യങ്ങളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവർത്തകൻ പങ്കുവച്ച ഒരു സംശയം, ടോം ആൻഡ് ജെറി കാർട്ടൂൺ, പിന്നെ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങൾ വെച്ച് വരച്ച രേഖാചിത്രങ്ങളും പ്രതികളിലേക്ക് എത്താനുള്ള വഴിയായി.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ കുറ്റകൃത്യം നടത്തിയ പ്രതികളെ കുടുക്കുന്നതിന് പൊലീസിനെ സഹായിച്ചത് ഈ മൂന്ന് കാര്യങ്ങളാണ്.

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന് കോളിലെ സ്ത്രീ ശബ്‍‍ദത്തിൽ കണ്ണനല്ലൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ സമദിന് തോന്നിയ സംശയമാണ് കേസന്വേഷണത്തിന് നിർണായകമായ ഒരു കാര്യം.

#Fake #propaganda #kid #kidnapped #make #money #NavakeralaSadas #case

Next TV

Related Stories
#Mathiketan | മ​തി​കെ​ട്ടാ​ൻ വ​നം കൈ​യേ​റ്റ കേ​സ്‌; 14 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി കോ​ട​തി​ ​ഉ​ത്ത​രവ്

Feb 27, 2024 10:55 PM

#Mathiketan | മ​തി​കെ​ട്ടാ​ൻ വ​നം കൈ​യേ​റ്റ കേ​സ്‌; 14 പ്ര​തി​ക​ളെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി കോ​ട​തി​ ​ഉ​ത്ത​രവ്

അ​ന്വേ​ഷ​ണ​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും റ​വ​ന്യൂ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും...

Read More >>
#trainfire | കോഴിക്കോട് ഏലത്തൂർ എച്ച്പി ഡിപ്പോയിലേക്ക് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീപിടിച്ചു

Feb 27, 2024 10:50 PM

#trainfire | കോഴിക്കോട് ഏലത്തൂർ എച്ച്പി ഡിപ്പോയിലേക്ക് കൊണ്ടുവന്ന തീവണ്ടി വാഗണിന് തീപിടിച്ചു

എച്ച്പിയിലെ സുരക്ഷാ വിഭാഗം ഉടൻ തന്നെ തീ അണച്ചതിനാൽ വൻ അപകടം...

Read More >>
#murder | കൊച്ചിയിൽ കൊലക്കേസിലെ പ്രതി കുത്തേറ്റ് മരിച്ചു

Feb 27, 2024 10:22 PM

#murder | കൊച്ചിയിൽ കൊലക്കേസിലെ പ്രതി കുത്തേറ്റ് മരിച്ചു

ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2021ൽ കുമ്പളങ്ങയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട...

Read More >>
#tpchandrasekharan  | മരിച്ചാലും പിഴ ഒഴിവാക്കില്ലെന്ന് ഹൈക്കോടതി; ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തന്‍റെ പിഴ കുടംബം നൽകണം

Feb 27, 2024 09:59 PM

#tpchandrasekharan | മരിച്ചാലും പിഴ ഒഴിവാക്കില്ലെന്ന് ഹൈക്കോടതി; ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തന്‍റെ പിഴ കുടംബം നൽകണം

വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി...

Read More >>
#attack | ടർഫിൽ കളികാണാനെത്തിയ ഡോക്ടറെ മർദ്ദിച്ച പ്രതികൾ പിടിയിൽ

Feb 27, 2024 09:48 PM

#attack | ടർഫിൽ കളികാണാനെത്തിയ ഡോക്ടറെ മർദ്ദിച്ച പ്രതികൾ പിടിയിൽ

വെൽനെസ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 8:00 മണിയ്ക്കായിരുന്നു...

Read More >>
Top Stories