#arrested | യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസ് ; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

#arrested  |   യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസ് ; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
Dec 1, 2023 09:27 PM | By Kavya N

ഹരിപ്പാട്: (truevisionnews.com)  യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കുമാരപുരം കൊച്ചുചിങ്ങം തറയില്‍ ശിവപ്രസാദ് (28)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് . കുമാരപുരം താമല്ലാക്കല്‍ ലക്ഷ്മി വിലാസത്തില്‍ ജയരാജന്‍ (36) ആണ് ഞായറാഴ്ച രാത്രി കുത്തേറ്റത്.

സുഹൃത്തിന്റെ വിവാഹ വാക്ക് ഉറപ്പിക്കല്‍ ചടങ്ങിന് പോയ ശേഷം രാത്രി 10.30ഓടെ സുഹൃത്തിനെ കൊണ്ട് വിടുന്നതിനായി റോഡില്‍ നില്‍ക്കുമ്പോഴാണ് സ്ഥലത്തെത്തിയ ശിവപ്രസാദ് ജയരാജിനെ അടിക്കുകയും തുടര്‍ന്നു കത്തി എടുത്തു കുത്തുകയും ചെയ്തത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ജയരാജനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിവാഹ നിശ്ചയം നടന്ന വീടിനു സമീപത്ത് വച്ച് ശിവപ്രസാദ് മറ്റുള്ളവരുമായി വാക്കു തര്‍ക്കം ഉണ്ടാവുകയും ജയരാജ് അതില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതാണ് ജയരാജനെ ആക്രമിക്കാനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. ശിവപ്രസാദ് ഇതിനു മുന്‍പ് ഫാറൂഖ് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഹരിപ്പാട് എസ്എച്ച്ഒ വിഎസ് ശ്യംകുമാര്‍, എസ് ഐമാരായ ഷഫീക്, ഷൈജ, സുജിത് എസ്, സിപിഒ സനീഷ് കുമാര്‍, നിഷാദ്, പ്രദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

#case #stabbing #injuring #youngman #Absconding #accust #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories