#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

#cookery | പൈനാപ്പിൾ കേക്ക് എങ്ങനെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം
Nov 30, 2023 11:35 PM | By MITHRA K P

(truevisionnews.com) പൈനാപ്പിൾ രുചി ഇഷ്‌ടപ്പെടുന്ന എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന കേക്ക്. സോഫ്റ്റും ജ്യൂസിയുമായ കേക്ക്, അവൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

മൈദ - ഒരു കപ്പ് (250 മില്ലി ലിറ്റർ)

ബേക്കിങ് പൗഡർ - ഒരു ടീസ്‌പൂൺ

ബേക്കിങ് സോഡാ - കാൽ ടീസ്‌പുൺ

പഞ്ചസാര - 1 കപ്പ് + 1 ടേബിൾസ്‌പുൺ

മുട്ട - 4 എണ്ണം

വാനില എസൻസ് - 1/4 ടീസ്പൂൺ

പൈനാപ്പിൾഎസൻസ് -1 1/4 ടിസ്‌പൂൺ

ഓയിൽ - 1/2 കപ്പ്

നെയ്യ് -1 ടേബിൾ‌സ്പൂൺ

മഞ്ഞ കളർ - 5 തുള്ളി

വൈറ്റ് ചോക്ലേറ്റ് - 1/2 കപ്പ്

വിപ്പിംഗ് ക്രീം -1 3/4 കപ്പ്

പൈനാപ്പിൾ - ഒരു കപ്പ്

തയാറാക്കുന്ന വിധം

മൈദയും ബേക്കിങ് പൗഡറും ബേക്കിങ് സോഡയും മൂന്നുപ്രാവശ്യം അരിച്ചെടുക്കുക. മുട്ടയും വാനില എസൻസും ഒരു ടീസ്‌പൂൺ പൈനാപ്പിൾ എസൻസും നന്നായി ബീറ്റ് ചെയ്യുക.

പതഞ്ഞ് വരുമ്പോൾ അരക്കപ്പ് +1 ടേബിൾസ്‌പൂൺ പഞ്ചസാര കുറച്ച് കുറച്ചായി ചേർത്ത് 10 മിനിറ്റ് വരെ ബീറ്റ് ചെയ്തെടുക്കുക. ഈയൊരു ബാറ്റർ ക്രീം പോലെ കിട്ടും. ഇതിലേക്ക് ഓയിലും നെയ്യും ചേർത്ത് 10 സെക്കൻഡ് ലോ സ്‌പീഡിൽ കറക്കി എടുക്കുക.

ഇതിലേക്ക് അരിച്ച മൈദ മിക്‌സ് കുറേശ്ശെ ചേർക്കുക. ഇനി ബീറ്റർ ഉപയോഗിച്ച് മിക്സ് ചെയ്യണ്ട ആവശ്യമില്ല. കേക്ക് ബാറ്റർ 35 മിനിറ്റ് ബേക്ക് ചെയ്യുക.

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് പൈനാപ്പിൾ ചെറുതായി മുറിച്ചത്, അരകപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് തിളപ്പിച്ച് തണുത്തതിനുശേഷം പൈനാപ്പിളും വേർതിരിച്ചെടുക്കുക. കേക്കിന് ഒഴിക്കാനുള്ള പൈനാപ്പിൾ സിറപ്പ് തയാറായി.

ഒന്നരക്കപ്പ് വിപ്പിങ് ക്രീം ബീറ്റ് ചെയ്തെടുക്കുക. ഇതിൽ 5 ടേബിൾസ്‌പൂൺ വിപ്പിംഗ് ക്രീം എടുത്ത് രണ്ടുതുള്ളി മഞ്ഞ കളർ ചേർത്ത് യോജിപ്പിക്കുക. കേക്ക് 3 ലെയർ ആയി കട്ട് ചെയ്‌ത്‌ എടുക്കുക.

കേക്കിൻ്റെ ആദ്യത്തെ ലെയർ ഏറ്റവും താഴെ വയ്ക്കുക പൈനാപ്പിൾ സിറപ്പ് ഒഴിച്ച് എല്ലാ ഭാഗവും നനച്ച് എടുക്കുക. വിപ്പിംഗ് ക്രീം എല്ലാഭാഗത്തും തേച്ചു കൊടുക്കാം.

അതിനു മുകളിലായി പൈനാപ്പിൾ പീസ് ഇട്ടു കൊടുക്കുക അല്പം വിപ്പിംഗ് ക്രീം വെച്ച് സെറ്റ് ആക്കി കൊടുക്കുക, ഇതുപോലെ രണ്ട് ലെയറും ചെയ്യുക. കേക്കിന്റെ അവസാനഭാഗം ഏറ്റവും മുകളിൽ വയ്ക്കണം.

സിറപ്പ് ചേർത്തു നന്നായി നനച്ചു കൊടുക്കുക വിപ്പിംഗ് ക്രീം എല്ലാഭാഗത്തും അപ്ലൈ ചെയ്യുക. കേക്ക് 10 മിനിറ്റ് ഫ്രീസറിൽ വയ്ക്കാം. ബാക്കിവന്ന വിപ്പിംഗ് ക്രീം കേക്കിൽ തേച്ച് പിടിപ്പിച്ച് ഷേപ്പ് ആക്കി എടുക്കാം.

വീണ്ടും 10 മിനിറ്റ് ഫ്രീസറിൽ വയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിനുമുകളിൽ ഒരു പാത്രം വെച്ച് ചോക്ലേറ്റ് ചൂടാക്കുക. ഇതിലേക്ക് കാൽക്കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ച് ഉരുക്കി എടുക്കുക.

ചെറുചുടോടെ അരിച്ചെടുക്കുക ഇതിലേക്ക് മൂന്നു തുള്ളി മഞ്ഞ കളറും കാൽ ടീസ്‌പൂൺ വാനില എസൻസും ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സ് കേക്കിനു മുകളിൽ ഇഷ്‌ടമുള്ള ഡിസൈനിൽ ഒഴിച്ച് കൊടുക്കാം മഞ്ഞ കളർ വിപ്പി ക്രീം ഒരു പൈപ്പിൻ ബാഗിലാക്കി ഇഷ്ടമുള്ള ഡിസൈൻ ചെയ്യാം.

#make #pineapple #cake #easily #home

Next TV

Related Stories
#tea | ഇന്ന്  ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

Sep 7, 2024 07:47 AM

#tea | ഇന്ന് ചെമ്പരത്തി ചായ ഉണ്ടാക്കിയാലോ ...

ചെമ്പരത്തിയുടെ പൂവുകൾക്കും ഇലകൾക്കുമെല്ലാം ധാരാളം ആരോഗ്യ സൗന്ദര്യ...

Read More >>
#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

Sep 5, 2024 10:22 PM

#bittergourd | കൈപ്പ് മറന്ന് പോകും, നാടൻ പാവയ്ക്കാ ഫ്രൈ ഈ രീതിയിൽ തയ്യാറാക്കൂ...

പാവയ്ക്കാ എന്ന് ഓർക്കുമ്പോൾ കൈപ്പ് ആവും മനസ്സിൽ വരുന്നത്...

Read More >>
#cauliflower |  കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

Sep 1, 2024 08:20 PM

#cauliflower | കോളിഫ്ലവർ ഒന്ന് ഈ രീതിയിൽ വറുത്തുനോക്കിയാലോ ....

കോളിഫ്ലവർ വറുത്തത് കഴിക്കാത്തവരായി ആരുംതന്നെയില്ല ....

Read More >>
#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

Aug 29, 2024 01:30 PM

#cookery | വീട്ടിൽ സോയ ഇരിപ്പുണ്ടോ? എന്നാൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ ....

ഇഷ്ടമില്ലാത്തവർ വീട്ടിലുണ്ടെങ്കിൽ ഈ രീതിയിൽ തയ്യാറാക്കി കൊടുത്തു നോക്കൂ...

Read More >>
#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

Aug 10, 2024 08:45 AM

#cookery | കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ; റെസിപ്പി

കർക്കിടക മാസമല്ലേ, സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ എളുപ്പം...

Read More >>
#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

Aug 6, 2024 02:36 PM

#breadhalwa | ബ്രെഡ് കൊണ്ട് രുചികരമായ ഹൽവ തയ്യാറാക്കാം; ഈസി റെസിപ്പി

ശർക്കരക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാം. അതിനുശേഷം അത് നന്നായിട്ട് ഒന്ന് കട്ടിയായി തുടങ്ങുമ്പോൾ വീണ്ടും നെയ്യ് ഒഴിച്ചു...

Read More >>
Top Stories