#shoot | സ്കൂളിലെ വെടിവെയ്പ്, സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്ത് മൂന്ന് തവണ വെടിവച്ചു; സ്കൂൾ പ്രിൻസിപ്പൽ

#shoot | സ്കൂളിലെ വെടിവെയ്പ്, സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്ത് മൂന്ന് തവണ വെടിവച്ചു; സ്കൂൾ പ്രിൻസിപ്പൽ
Nov 21, 2023 01:43 PM | By Athira V

തൃശൂർ : www.truevisionnews.com വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. സ്റ്റാഫ് റൂമിലേക്ക് വന്ന ശേഷം തോക്കെടുത്തു, എല്ലാ ക്ലാസുകളിലും എയർ ഗണ്ണുമായി പോയി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

ഓഫീസ് വർക്കുകൾ ചെയ്യുന്നതിനിടയിലാണ് പുറത്ത് നിന്ന് വിദ്യാർത്ഥി വരുന്നത്. കുട്ടികളുടെ സൈക്കിൾ തട്ടിതെറിപ്പിച്ചാണ് വന്നത്. സ്റ്റാഫ് റൂമിന് ഉള്ളിലേക്ക് കടന്നുവന്നതിന് ശേഷം തോക്കെടുത്തു. സഹായത്തിനായി ഉടൻ പൊലീസിനെ വിളിച്ചു. പൊലീസ് വരുന്നതിന് മുന്നേ എല്ലാ ക്ലാസുകളിലും എയർ ഗണ്ണുമായി പോവുകയും. അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരുവർഷം മാത്രമാണ് ഇവൻ സ്കൂളിൽ പഠിച്ചത്. പിന്നീട് ക്ലാസ് അറ്റൻഡ് ചെയ്തിട്ടില്ല. ഇപ്പോൾ 18 വയസ് കഴിഞ്ഞിട്ടുണ്ട്. എല്ലാ ക്ലാസുകളിലും അധ്യാപകർ ക്ലാസെടുക്കുകയായിരുന്നു. എല്ലാവരും മാനസികമായി ഭീതിയിലായിരുന്നു. എല്ലാ കുട്ടികളോടുമുള്ള സ്നേഹമാണ് അവന് നൽകിയതും.

ക്ലാസ് ടീച്ചർ ആയിരുന്ന അധ്യാപകന് നേരെയും ഭീഷണിപ്പെടുത്തി. ഇങ്ങനെയൊരു സംഭവം സ്കൂൾ ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു. മുകളിലേക്കാണ് വെടിവെച്ചത്.

സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തോക്കുമായെത്തിയ ജ​ഗൻ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് ജ​ഗനെ കസ്റ്റഡിയിലെടുത്തത്.

#gun #shoot #thrissur #vivekodayam #school #thrissur

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories