#shoot | തൃശൂർ സ്കൂളിലെ വെടിവെയ്പ്, യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്

#shoot | തൃശൂർ സ്കൂളിലെ വെടിവെയ്പ്,  യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്
Nov 21, 2023 01:04 PM | By Susmitha Surendran

തൃശൂർ : (truevisionnews.com)  വിവേകോദയം സ്കൂളിൽ വെടിവെയ്പ് നടത്തിയ യുവാവ് ലഹരിക്കടിമയെന്ന് പൊലീസ്.

പൂർവ്വ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി ജഗൻ ആണ് തോക്കുമായെത്തി വെടിവെച്ചത്.

ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. എല്ലാ ക്ലാസിലും തോക്കുമായി പോയി ജ​ഗൻ ഭീഷണിപ്പെടുത്തിയെന്ന് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞു.

ക്ലാസ് റൂമിൽ കയറി ജ​ഗൻ മുകളിലേക്കാണ് വെടിവെച്ചത്. തോക്കുമായെത്തി സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തൃശൂർ ഈസ്റ്റ് പോലീസ് ജ​ഗനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

എയർ പിസ്റ്റളല്ലെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു. തോക്കിന്റെ ലൈസൻസ് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് കളക്ടർ പറഞ്ഞു. പൂർവ്വ വിദ്യാർഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളിൽ കയറിയിറങ്ങിയതെന്ന് അധ്യപകർ പറഞ്ഞു.

വെടിവെച്ച ശേഷം സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രിൻസിപ്പൽ പറഞ്ഞു. പഠനം പാതി വഴിയിൽ നിർത്തിയ ആളാണ് ജ​ഗനെന്നും പ്രിൻസിപ്പൽ അറിയിച്ചു.

#youth #who #opened #fire #Vivekodayam #school #drug #addict #police #said.

Next TV

Related Stories
#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

Dec 1, 2023 03:07 PM

#notice | ‘കലോത്സവത്തിനായി കുട്ടികൾ ഒരു കിലോ പഞ്ചസാര കൊണ്ടുവരണം’; നോട്ടിസ് അയച്ച് പ്രധാന അധ്യാപിക

പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ പ്രധാന അധ്യാപികയാണ് ഇതുസംബന്ധിച്ച് നോട്ടീസ്...

Read More >>
#kidnapcase |  മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

Dec 1, 2023 02:59 PM

#kidnapcase | മാസങ്ങൾ മുമ്പ് നടന്ന മറ്റൊരു കിഡ്നാപ്പ് കേസിലേക്കും അന്വേഷണം; പൊലീസിന് ലഭിച്ച നിര്‍ണായക തുമ്പ്

പുറത്ത് വിട്ട രേഖാ ചിത്രത്തിലൊന്ന് നേഴ്സിംഗ് തട്ടിപ്പിനിരയായ സ്ത്രീയുടേതെന്നും...

Read More >>
#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

Dec 1, 2023 01:44 PM

#SHOCKDEATH | ജാതി തോട്ടത്തില്‍ വീണുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റു; 11കാരന് ദാരുണാന്ത്യം, സഹോദരന് പരുക്ക്

ജാതി തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റാണ്...

Read More >>
#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

Dec 1, 2023 01:14 PM

#DEATH | മുറുക്ക് തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും മകൻ വൈഷ്ണവാണ്...

Read More >>
Top Stories