#EPJayarajan | ‘കോൺഗ്രസ്‌ പ്രവർത്തകരുടേത് ഭീകരപ്രവർത്തനം, ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തൽ'; ഇ.പി ജയരാജൻ

#EPJayarajan | ‘കോൺഗ്രസ്‌ പ്രവർത്തകരുടേത് ഭീകരപ്രവർത്തനം, ലക്ഷ്യം മുഖ്യമന്ത്രിയെ അപായപ്പെടുത്തൽ'; ഇ.പി ജയരാജൻ
Nov 21, 2023 12:45 PM | By Vyshnavy Rajan

(www.truevisionnews.com) കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയത് ഭീകരപ്രവർത്തനമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ.പി. ജയരാജൻ.

മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്‌ ആസൂത്രണം ചെയ്തു നടത്തിയ ആക്രമണമെന്ന് ഇപി ജയരാൻ പറഞ്ഞു.

വടിയും കല്ലുമായാണ് അവർ എത്തിയതെന്നും ഇത് കേരളം ആയതുകൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജയരാ‍ജൻ പറഞ്ഞു. അതേസമയം പാണക്കാട് സാദിഖലി തങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്തേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞാലക്കുട്ടിയെ പ്രശംസിക്കുകയും ചെയ്തു. കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്ന് ജപി ജയരാജൻ പറഞ്ഞു.

നവകേരള സദസിലേക്ക് മറ്റ് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നേതാക്കൾ ഇനിയും വരുമെന്നും തിരുവനന്തപുരം എത്തുമ്പോഴേക്കും കൂടുതൽ നേതാക്കൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺ. പ്രവർത്തകന്റെ തലയ്ക്കടിച്ചുവെന്നും അക്രമം തടഞ്ഞവരെയും മർദിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും FIRൽ ഉണ്ട്.

#EPJayarajan #Terrorist #act #Congress #workers #aim #endanger #ChiefMinister #EPJayarajan

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
Top Stories