ബറേലി: (truevisionnews.com) 35 വയസുകാരിയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം.

മറ്റൊരാള്‍ക്കൊപ്പം യുവതിയെ മോശമായ സാഹചര്യത്തില്‍ കണ്ട ഭര്‍ത്താവ് അപ്പോള്‍ തന്നെ തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ജലി എന്ന യുവതിയാണ് മരിച്ചത്. ഷാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ ഒരു വയലിന് സമീപത്തു നിന്ന് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഞായറാഴ്ച രാത്രിയാണ് കണ്ടെടുത്തത്.
അഞ്ജലിയെ ജീവനോടെ കത്തിച്ചതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് നേപാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്നും അതിനെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നും ഇയാള്‍ ആരോപിച്ചത്.
ശനിയാഴ്ച രാത്രി താന്‍ എത്തിയപ്പോള്‍ വൈക്കോല്‍ കൂട്ടിയിട്ടിരുന്നതിന്റെ മുകളില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം കിടക്കുന്നത് കണ്ടുവെന്നും തുടര്‍ന്ന് അപ്പോള്‍ തന്നെ വൈക്കോല്‍ കൂട്ടത്തിന് മൊത്തമായി തീയിട്ട ശേഷം അവിടെ നിന്ന് കടന്നുകളയുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി.
അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. അതേസമയം യുവതിക്കൊപ്പം ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് പറയുന്ന ആളിനെക്കുറിച്ചും വിവരമില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു..
#35yearold #woman #killed #her #husband #fire.
