#cookery | വെകുന്നേര ചായയ്ക്ക് ഒപ്പം കഴിക്കാവുന്ന റവ ലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...

#cookery | വെകുന്നേര ചായയ്ക്ക് ഒപ്പം കഴിക്കാവുന്ന റവ ലഡ്ഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം...
Nov 15, 2023 09:05 PM | By MITHRA K P

(truevisionnews.com)വ കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റവ ലഡ്ഡു. വളരെ എളുപ്പം തയ്യാറാക്കാം രുചികരമായ റവ ലഡ്ഡു.

ചേരുവകൾ

റവ - ഒരു കപ്പ്

നെയ്യ് - നാല് സ്പൂൺ

പഞ്ചസാര - ഒരു കപ്പ്

മുന്തിരി - 20 എണ്ണം

ബദാം - 10 എണ്ണം

അണ്ടി പരിപ്പ് - 10 എണ്ണം

തയ്യാറാക്കുന്ന വിധം

റവ നെയ്യിൽ വറുത്തെടുക്കുക.വളരെ ചെറുതായി സ്ലോ ഫയറിൽ ഒരു സെക്കൻഡ് വറുത്താൽ മതി.അതിലേക്ക് കുറച്ചു പഞ്ചസാര ചേർത്ത് മിക്സിയിൽ ഒന്ന് ജസ്റ്റ് അടിച്ചെടുക്കുക.

നെയ്യിൽ മുന്തിരി, ബദാം, അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. അതിലേക്ക് റവ ചേർത്ത് ഒന്നുകൂടി എല്ലാം നന്നായി മിക്സ് ആക്കുക. ഇനി മെല്ലെ റവ ഉരുട്ടി കൊണ്ടുവരാം.

പ്രയാസമാണെങ്കിൽ ചെറു ചൂടുവെള്ളം ഒന്ന് തളിച്ച് കൊടുക്കുക അല്ലെങ്കിൽ ചെറുചൂടുപാല് ഒന്ന് തളിച്ചു കൊടുക്കുക. അതുമല്ലെങ്കിൽ കുറച്ച് നെയ്യ് ഒഴിച്ച് സുഖമായി ഉരുട്ടി എടുക്കാം. സ്വാദിഷ്ടമായ റവ ലഡ്ഡു തയ്യാർ....

#make #ravaladdus #eaten #evening #tea

Next TV

Related Stories
#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

Jul 16, 2024 10:58 AM

#cookery | വീട്ടില്‍ തയ്യാറാക്കാം ഈന്തപ്പഴം ലഡ്ഡു; റെസിപ്പി

ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളർച്ച മാറാനും ദഹനം എളുപ്പമാകാനും ഈന്തപ്പഴം...

Read More >>
#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

Jul 14, 2024 11:55 AM

#mayonnaise | രണ്ട് മിനിറ്റ് കൊണ്ട് എളുപ്പത്തിൽ വീട്ടിൽ മയൊണൈസ് തയ്യാറാക്കാം

വളരെ എളുപ്പത്തിൽ കടയിൽ നിന്നൊന്നും മേടിക്കാതെ വീട്ടിൽ തന്നെ നല്ല അടിപൊളി...

Read More >>
#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jul 14, 2024 10:17 AM

#cookery | ബീറ്റ്റൂട്ട് പച്ചടി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ഈ ഓണസദ്യയ്ക്കൊരുക്കാൻ ഒരു സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി...

Read More >>
#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

Jul 11, 2024 10:46 PM

#cookery | വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു

പൂരിത കൊഴുപ്പിന് പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ...

Read More >>
#cookery   |    മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

Jul 10, 2024 11:45 PM

#cookery | മയോ‌ണെെസിന് പകരം ഇവ കഴിച്ചോളൂ, ഹെൽത്തിയുമാണ് ടേസ്റ്റിയുമാണ്, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

മയോ‌ണെെസ് അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിൽ കലോറിയും പൂരിത കൊഴുപ്പ് കൂടുതലാണ്. ഇത്...

Read More >>
Top Stories