(truevisionnews.com) അതിമധുരം ഇഷ്ടപ്പെടാത്തവർക്കു കഴിയ്ക്കാൻ പറ്റിയ ഒരു വിഭവമാണ് സോൻ പാപ്ഡി. വായിലിട്ടാൽ ഇളം മധുരത്തോടെ അലിഞ്ഞു പോകുന്ന ഇത് വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ.....

ചേരുവകൾ
കടലമാവ്-ഒന്നര കപ്പ്
മൈദ-ഒന്നര കപ്പ്
പാൽ-2 ടേബിൾ സ്പൂൺ
പഞ്ചസാര-രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂൺ
നെയ്യ്-250 ഗ്രാം
വെള്ളം-ഒന്നര കപ്പ്
പോളിത്തീൻ ഷീറ്റ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ മൈദയും കടലമാവും കൂട്ടിക്കലർത്തുക. ഒരു പാനിൽ നെയ്യു ചൂടാക്കണം. ഇതിൽ കലർത്തിയ മാവു ചേർത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗൺ നിറമാകുന്നതു വരെ ഇളക്കുക.
ഇത് ഒരു പാത്രത്തിൽ പരത്തി വയ്ക്കുക ചുവടു കട്ടിയുള്ള പാത്രത്തിൽ വെള്ളം ചൂടാക്കുക. ഇതിലേയ്ക്കു പഞ്ചസാര, പാൽ എന്നിവ ചേർത്തിളക്കി അൽപം കട്ടിയിൽ മിശ്രിതമാക്കുക. ഇത് ചൂടാറാൻ വയ്ക്കുക. ഒരു പരന്ന പാത്രത്തിൽ നെയ്യു പുരട്ടി വയ്ക്കുക.
മാവും പഞ്ചസാര-പാൽ മിശ്രിതവും തണുത്താറിക്കഴിയുമ്പോൾ മാവ് പഞ്ചസാര മിശ്രിതത്തിൽ കുറേശെ വീതമിട്ട് ഇളക്കുക. ഇളക്കുമ്പോൾ നൂൽ പരുവത്തിലാകുമ്പോൾ ഇത് നെയ്യു പുരട്ടിയ പാത്രത്തിലേയ്‌ക്കൊഴിയ്ക്കുക.
ഇതിന് ഒരിഞ്ചു കട്ടിയിലെങ്കിലും ഒഴിച്ചു കഴിയുമ്പോൾ ഉണ്ടാകണം. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. സോൻ പാപ്ഡി ചെറിയ ചതുരക്കട്ടകളായി മുറിച്ച് മുകളിൽ പോളിത്തീൻ കവർ ഇടാം.
#make #meltv#mouth #soanpapdi #home
