2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് ഇക്കാര്യങ്ങള്‍…

2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് ഇക്കാര്യങ്ങള്‍…
Dec 14, 2021 06:10 AM | By Vyshnavy Rajan

വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? ഇത്തരത്തില്‍ ഓരോ നിമിഷവും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ വര്‍ഷവുമുള്ള കണക്കുനോക്കിയാല്‍ അറിയാം നമ്മള്‍ ഏതെല്ലാം കാര്യങ്ങള്‍ അറിയാനാണ് ഗൂഗിളിനെ കൂടുതലായി ഉപയോഗിക്കുന്നതെന്ന്.

2021 അവസാനഘട്ടത്തിലാണ്. 2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് മഹാമാരി വന്നതിനുശേഷം ജാഗ്രതയും കരുതലും ലോക്ക്ഡൗണുമൊക്കെയാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം.

2021ല്‍ ഗൂഗളിനോട് ചോദിച്ചതും ഇത് തന്നെയാണ്. വാക്‌സിന്‍ ലഭിക്കാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന്. 2021 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെയും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെയുമാണ് ഈ സെര്‍ച്ച് കൂടിയത്. വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ മാത്രം പോരല്ലോ. സര്‍ട്ടിഫിക്കറ്റ് കൂടി സൂക്ഷിക്കണം.അതുതന്നെയാണ് രണ്ടാം സ്ഥാനത്തെ സെര്‍ച്ചിങും.

മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇന്ത്യക്കാര്‍ ഗൂഗിളിനോട് ചോദിച്ചത്. തെരച്ചിലില്‍ മൂന്നാം സ്ഥാനത്തും കൊവിഡ് തന്നെയാണ്. കൊവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യതയും രാജ്യം നേരിട്ടിരുന്നു. ഓക്‌സിജന്‍ സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളും ഇക്കൂട്ടത്തില്‍ വന്നിരുന്നു. ഏതായാലും ശരീരത്തിലെ ഓക്‌സിജന്റെ അളവ് എങ്ങനെ വര്‍ധിപ്പിക്കാം എന്നാണ് പിന്നീട് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തെരഞ്ഞത്.

കൊവിഡും ഓക്‌സിജനും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞപ്പോള്‍ ആധാറും പാനും തമ്മിലുള്ള ലിങ്കിംഗ് എങ്ങനെയെന്നായിരുന്നു ഇന്ത്യക്കാരുടെ പിന്നീടുള്ള ആശങ്ക. അതിനുശേഷം മികച്ച നിക്ഷേപങ്ങളെ കുറിച്ച് അറിയാനായിരുന്നു ഇന്ത്യക്കാരുടെ ആഗ്രഹം. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമെല്ലാം മറികടക്കണമല്ലോ.

ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വളര്‍ച്ചയെപ്പറ്റയും ഇന്ത്യക്കാര്‍ അറിയാന്‍ ആശ്രയിച്ചത് ഗൂഗിളിനെ തന്നെ. 2021 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകട്ടെ പഞ്ചാബില്‍ നിന്നും ഭക്ഷണത്തെ കുറിച്ചുള്ള സംശയങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം സ്ഥാനത്തെത്തിയ ചോദ്യമാണ്; പഴം ഉപയോഗിച്ച് ബ്രഡ് എങ്ങനെ ഉണ്ടാക്കാമെന്നത്.

Most searched by Indians on Google in 2021

Next TV

Related Stories
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
Top Stories