#travel | പൂജ അവധിക്ക് ജാനകിക്കാട് മുതല്‍ വാഗമണ്‍ വരെ യാത്ര പോയാലോ...

#travel |  പൂജ അവധിക്ക് ജാനകിക്കാട് മുതല്‍ വാഗമണ്‍ വരെ യാത്ര പോയാലോ...
Oct 21, 2023 09:32 PM | By Nivya V G

( truevisionnews.com ) പൂജ അവധി ആയിട്ട് എന്താ പരിപാടി.. ഒരു ട്രിപ്പ് ആയാലോ? പൂജ അവധികള്‍ ആഘോഷമാക്കാന്‍ ഒരുപിടി ബജറ്റ് യാത്ര പാക്കേജുകളുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. അവധി കുറവായത് കൊണ്ടുതന്നെ അതികം ദീര്‍ഘമല്ലാത്ത യാത്രകളാണ് പലരും പൊതുവെ തിരഞ്ഞെടുക്കാറുള്ളത്. അത്തരം യാത്രകളാണ് കെ.എസ്.ആര്‍.ടി.സി.ഇപ്പോൾ ഒരുക്കിയിരിക്കുന്നത്.


ജാനകിക്കാട്- കരിയാത്തന്‍പാറ


ജാനകിക്കാട്, കരിയാത്തന്‍പാറ, തോണിക്കടവ് പെരുവണ്ണാമൂഴി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. 23 ന് തിങ്കളാഴ്ച രാവിലെ പുറപ്പെടും. ടിക്കറ്റ് നിരക്ക് 360 രൂപയാണ്. ഇതിൽ ഭക്ഷണം ഉള്‍പ്പെടില്ല.


തുഷാരഗിരി- വയനാട്


യാത്ര 24 ചൊവ്വാഴ്ച രാവിലെ ആറു മണിക്ക് പോയി രാത്രി ഏഴ്‌ മണിക്ക് തിരിച്ചെത്തും രീതിയിലാണ് ഈ യാത്ര. തുഷാരഗിരി വെള്ളച്ചാടവും വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കും. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.


സൈലന്റ് വാലി പാലക്കാട്


സൈലന്റ് വാലി, കാഞ്ഞിരപുഴ ഡാം യാത്ര. 23 തിങ്കളാഴ്ച രാവിലെ നാല്‌ മണിയ്ക്ക് പുറപ്പെട്ട് രാത്രി 11 മണിയ്ക്ക് തിരിച്ചെത്തുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, പ്രവേശന ഫീസ് ഉള്‍പ്പെടെ 1450 രൂപയാണ് ടിക്കറ്റ് നരക്ക്.


ആതിരപ്പള്ളി- വാഴച്ചാല്‍- മൂന്നാര്‍


എല്ലാ വെള്ളി, ശനി ദിവസങ്ങളിലും പുറപ്പെടുന്നു. യാത്രയും താമസവും രണ്ട് ദിവസത്തെ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 2220 രൂപ.


വാഗമണ്‍- കുമിളി- രാമക്കല്‍മേട്


മൂന്ന് ദിവസ യാത്ര. 21 ന് ശനിയാഴ്ച രാത്രിയാണ് പുറപ്പെടുക. വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് ഉള്‍പ്പെടയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും മുന്തിരി തോട്ടങ്ങളിലൂടെയുമുള്ള ഈ യാത്രയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 21 ന് രാത്രി 10 മണിയ്ക്ക് പുറപ്പെട്ട് 24 ന് പുലര്‍ച്ച 5 മണിയ്ക്കാണ് തിരിച്ചെത്തുക. യാത്ര, താമസം, ഭക്ഷണം, ട്രക്കിംഗ് ക്യാപ് ഫയര്‍ എന്നിവ ഉള്‍പ്പടെയുള്ള യാത്രയ്ക്ക് 4430 രൂപയാണ് ടിക്കറ്റ് നിരക്ക്.

വിശദ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ - 9544477954, 9846100728. 

 എന്നാൽ അവധിക്ക് വീട്ടുകാരും കൂട്ടുകാരുമായി യാത്ര പോകാം. അവധി ദിവസങ്ങൾ ഇതാ എത്തിയിരിക്കുകയാണ്.

#travel #pooja #holiday #janakikadu #vagamon

Next TV

Related Stories
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...

Feb 3, 2024 12:42 PM

#travel | അരിസോണയിലെ അഗാധ വിസ്മയ നെറുകയിൽ...

ഇരുകരയിലും കുഴിച്ച് കണ്ടെത്തിയ ജലജീവികളുടെ അസ്ഥികൂട കാലപ്പഴക്കം നിർണയിച്ചാണ് ഒടുവിലായി 2012 ൽ ഭൂഗർഭശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്....

Read More >>
#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം

Feb 2, 2024 08:11 PM

#travel | ലോക പൈതൃക പട്ടികയിലേക്ക് ഇന്ത്യയുടെ നിർദേശം; ആ 12 കോട്ടകളെ കുറിച്ച് അറിയാം

അതുപോലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നവയാണ് ഇവയെല്ലാം....

Read More >>
#travel | വിയറ്റ്നാം ഓൺ വീൽസ്; ആസ്വദിക്കാം വിയറ്റ്നാമിലെ സ്കൂട്ടർ യാത്ര ; സഞ്ചാരികളെ ഇതിലെ

Jan 29, 2024 08:41 PM

#travel | വിയറ്റ്നാം ഓൺ വീൽസ്; ആസ്വദിക്കാം വിയറ്റ്നാമിലെ സ്കൂട്ടർ യാത്ര ; സഞ്ചാരികളെ ഇതിലെ

ഒരു ഇരുചക്രവാഹനം എടുത്ത് ആ നഗരവീഥികളിലൂടെ ഒന്ന് ഓടിച്ചാൽ മാത്രമേ ആ താളം തിരിച്ചറിയാനാകു. ഒരു സ്കൂട്ടർ വാടകയ്ക്ക് എടുക്കുന്നതു തന്നെയാണ്...

Read More >>
#travel | മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വൈറൽ ബ്ലോഗിൻറെ പിന്നാലെ സഞ്ചാരികളുടെ  വരവ് വർധിച്ച് ഊട്ടി

Jan 27, 2024 10:05 PM

#travel | മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര; വൈറൽ ബ്ലോഗിൻറെ പിന്നാലെ സഞ്ചാരികളുടെ വരവ് വർധിച്ച് ഊട്ടി

ചുരത്തിലെ ബൈസൺ വാലി കാണാൻ അൽപനേരം നിർത്താം. അല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴയാണ് ഈടാക്കുക ....

Read More >>
Top Stories