( truevisionnews.com ) ഒറ്റവിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ കാണാൻ അവസരം വന്നിരിക്കുകയാണ്. സൗദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒറ്റവിസയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്.
ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ ഡിസംബറില്‍ പ്രഖ്യാപിക്കും. ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖും അറിയിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഏകീകൃത വിസയായ ഷെങ്കന്‍ വിസ മാതൃകയിലാണ് ഈ സംവിധാനവും ഒരുങ്ങുന്നത്.
പുതിയ ടൂറിസ്റ്റ് വിസപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. ആറ് രാജ്യങ്ങളും ടൂറിസം മേഖലയില്‍ കൂടുതല്‍ കാര്യങ്ങളില്‍ സഹകരിക്കും. വിസ നിലവില്‍വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല.
#travel #one #visa #six #Gulf #countries