( truevisionnews.com ) കാടിനുള്ളിലൂടെ യാത്ര നമുക്ക് തരുന്നത് വ്യത്യസ്ത അനുഭവമാണ്. കാടിന്റെ സംഗീതം ആസ്വദിച്ച് വന്യമൃഗങ്ങളെ കണ്ട് കാടിനുള്ളിലൂടെ നടക്കാൻ ഇഷ്ട്ടപെടുന്നവരാകും ഭൂരിഭാഗം പേരും. അതുപോലെതന്നെ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാരമേഖല സന്ദര്‍ശിക്കുന്ന ഭൂരിഭാഗം വിനോദസഞ്ചാരികളുടെയും ആഗ്രഹമാണ് കാടിനുള്ളിലൂടെയുള്ള യാത്ര.
സഞ്ചാരികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാക്കുകയാണ് വാഴച്ചാല്‍ വനം ഡിവിഷന്. വിനോദസഞ്ചാരികള്‍ക്ക് ഉല്ലാസം നല്കുന്ന കാനനയാത്രയ്ക്ക് പുളിയിലപ്പാറയില്‍ തുടക്കമായിരിക്കുകയാണ്. വാഴച്ചാല്‍ വനം ഡിവിഷനില്‍ കാട്ടിനുള്ളിലൂടെ സാഹസികയാത്രയാണ് ഒരുങ്ങുന്നത്.
വിനോദസഞ്ചാരികളെ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സമീപം വരെ സ്വകാര്യവാഹനത്തില്‍ എത്തിച്ച് അവിടെനിന്ന് കാട്ടിലൂടെയുള്ള മണ്‍പാതയിലൂടെ കാരാംതോട് വഴി ആറ് കിലോമീറ്റര്‍ വനത്തിലൂടെ നടന്നുള്ള യാത്രയാണിത്.
ആയിരം രൂപയാണ് ഒരാള്‍ക്ക് ഭക്ഷണമടക്കം നിരക്ക്. എട്ടുപേരെടങ്ങുന്ന ഒരു സംഘത്തിന് 4,000 രൂപയും. കാട്ടിലൂടെയുള്ള ഈ യാത്രയ്ക്ക് നേതൃത്വം നൽകാൻ വനസംരക്ഷണസമിതിയിലുള്ള 13 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. യാത്രയ്ക്കുള്ള ടിക്കറ്റ് വാഴച്ചാല്‍ കൗണ്ടറില്‍നിന്ന് ലഭിക്കും.
#travel #vazhachal #forest #trekking