#travel | രാജസ്ഥാനിലേക്ക് 'വാലീ ക്വീന്‍ ഹെറിറ്റേജ്' പൈതൃക തീവണ്ടി സര്‍വീസ്...

#travel | രാജസ്ഥാനിലേക്ക് 'വാലീ ക്വീന്‍ ഹെറിറ്റേജ്' പൈതൃക തീവണ്ടി സര്‍വീസ്...
Oct 8, 2023 11:00 PM | By Nivya V G

( truevisionnews.com) സഞ്ചാരികളുടെ പ്രിയപ്പെട്ട നാടായ രാജസ്ഥാനിലേക്ക് പൈതൃക തീവണ്ടി സര്‍വീസ് ആരംഭിച്ചിരിക്കുകയാണ്. പാലി ജില്ലയിലെ മര്‍വാര്‍ ജങ്ഷന്‍ മുതല്‍ ഖംലി ഘട്ട് വരെയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവിത്തീവണ്ടിയുടെ മാതൃകയിലാണ് ഈ ട്രെയിനും ഒരുക്കിയിരിക്കുന്നത്. രാജസ്ഥാന്റെ സമ്പന്നമായ ഭൂപ്രകൃതിയിലൂടെയും സംസ്‌കൃതിയിലൂടെയുമുള്ള യാത്രാനുഭവമാണ് ഈ പൈതൃക തീവണ്ടിയാത്ര നൽകുന്നത്. ഒരു സമയം 60 യാത്രക്കാര്‍ക്കായിരിക്കും ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കുക.

പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ്. യാത്രയ്ക്കിടെ രാജസ്ഥാനിലെ മിനി കശ്മീര്‍ എന്നറിയപ്പെടുന്ന ഗൊരം ഘട്ടിന്റെയും ഭീല്‍ ബേരി വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ കാഴ്ചകളും കാണാൻ സാധിക്കും. ആഴ്ചയില്‍ നാല് ദിവസമാണ് ഈ സര്‍വീസ് ഉണ്ടാവുക.

രാവിലെ 8.30 ന് ഖംലിഘട്ടില്‍ നിന്നും വൈകിട്ട് 3 ന് മാര്‍വാര്‍ ജങ്ഷനില്‍ നിന്നുമാണ് ട്രെയിന്‍ പുറപ്പെടുക. ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 2000 രൂപയാണ്. ഡാര്‍ജിലിങ്-ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക-ഷിംല റെയില്‍വേ എന്നിവയാണ് രാജ്യത്തെ മറ്റ് പ്രധാന ഹെറിറ്റേജ് ട്രെയിന്‍ സര്‍വീസുകള്‍.

#ValleyQueenHeritage #train #service #Rajasthan #launched

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories