#travel | ജാനകിക്കാടും കരിയാത്തുംപാറയും കുറഞ്ഞ ചിലവില്‍ പോകാനായി കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജ്

#travel | ജാനകിക്കാടും കരിയാത്തുംപാറയും കുറഞ്ഞ ചിലവില്‍ പോകാനായി കെ.എസ്.ആര്‍.ടി.സി ടൂര്‍ പാക്കേജ്
Oct 4, 2023 11:23 PM | By Nivya V G

( truevisionnews.com ) മലകളും കാടും പുഴകളും ആസ്വദിക്കാൻ എല്ലാവരും ആഗ്രഹിക്കും. പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഇതാ കോഴിക്കോടിലേക്ക് ഒരു ഏകദിന യാത്രയൊരുക്കുകയാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍.

ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്, പെരുവണ്ണാമൂഴി തുടങ്ങിയ കോഴിക്കോട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. ഈ മാസം എട്ടിന് ഞായറാഴ്ചയാണ് ഈ പാക്കേജ്‌ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ 6.30 ന് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 7 മണിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.


കോഴിക്കോട് നഗരത്തില്‍ നിന്ന് ഏകദേശം 54 കിലോമീറ്റര്‍ അകലെയുള്ള മരുതോങ്കര ഗ്രാമത്തിലെ ജാനകിക്കാടിലാണ് ആദ്യം എത്തുക. ഇവിടെ വന്യമൃഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പേടിയൊന്നും കൂടാതെ തന്നെ ഏവര്‍ക്കും കാടിന്റെ ഭംഗി ആസ്വദിക്കാം.


131 ഹെക്ടര്‍ കാടുള്ള ഇവിടെ സമയം ചിലവഴിച്ച ശേഷം പിന്നീട് പെരുവണ്ണാമുഴി ഡാമിലേക്ക് യാത്ര പുറപ്പെടും. ഡാമില്‍ യാത്രക്കാര്‍ക്ക് ബോട്ടിങ് നടത്താം.


ഉച്ചഭക്ഷണത്തിന് ശേഷം തോണിക്കടവ് കരിയാത്തുംപാറയും കറങ്ങിയ ശേഷമാണ് യാത്ര അവസാനിക്കുക.

വെറും 360 രൂപ മാത്രമാണ് ഈ യാത്രയ്ക്കായി ഒരാളില്‍ നിന്ന് ഈടാക്കുന്നത്.

#KSRTC #Tour #Package #Janakikkad #Kariyathumpara #low #cost

Next TV

Related Stories
#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

Apr 17, 2024 08:46 PM

#AmarnathTemple | ഈ വർഷത്തെ അമർനാഥ് യാത്രക്ക് ഒരുങ്ങാം

ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെയായി ഹിമാലയന്‍ മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഗുഹാക്ഷേത്രമാണ് അമര്‍നാഥ് .ഈ ഗുഹാക്ഷേത്രത്തിലേക്ക്...

Read More >>
 #Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

Apr 8, 2024 07:46 PM

#Iravikulam |അവധിക്കാലം ആഘോഷിക്കാം രാജമലയിൽ :ഇരവികുളം ദേശീയോദ്യാനം തുറന്നു

അവധിയാഘോഷിക്കാൻ കുടുംബസമേതം മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്...

Read More >>
#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

Mar 28, 2024 11:11 PM

#Amsterdam | ആംസ്റ്റർഡാം ടുലിപ് പൂക്കളുടെ വസന്ത നഗരി

യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം.കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ...

Read More >>
#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

Mar 11, 2024 01:28 PM

#travel | ആൽപ്സിലെ ആ മൂന്ന് രാത്രികൾ, ആരെയും കൊതിപ്പിക്കുന്ന ആഡംബരം; വരൂ നമുക്ക് ആസ്വദിക്കാം

കൂടാതെ, ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങളും സഞ്ചാരികൾക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്....

Read More >>
#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

Feb 16, 2024 10:39 PM

#ksrtc | ഡബിൾ ബെല്ലടിച്ച് ഇനി തലശ്ശേരിയിൽ ഡബിൾഡെക്കർ ബസിൽ

തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ബസ് വലിയൊരു മുതൽകൂട്ടായി മറുമെന്നതിൽ...

Read More >>
#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

Feb 6, 2024 11:51 AM

#travel | സിൻ സിറ്റിയല്ല; കൊണ്ടാടാം ജീവിതം

ലാസ് വേഗാസ് നഗരത്തിലെ കാസിനോകൾക്കും ഷോഗേൾസ് ക്ലബ്ബുകൾക്കും വലിയ പ്രചാരം നൽകിയായിരുന്നത്രെ തൊഴിലാളികളെ തേടി...

Read More >>
Top Stories