കണ്ണൂർ : (www.truevisionnews.com) സ്കൂട്ടറിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ തലശ്ശേരിയിൽ അറസ്റ്റിൽ.

സെയ്താർ പള്ളി ദേശീയപാതയിൽ തലശ്ശേരി എസ് ഐ സജേഷ് സി.ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിലായത്.
കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു. സീമാന്ധ്രയിലെ രാജമുൺഡ്രിയിൽ നിന്ന് KL/13/A W/7436 നമ്പർ സ്കൂട്ടറിൽ കണ്ണൂരിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് പിടുകൂടിയത്.
കണ്ണൂർ സ്വദേശികളായ ഫൈസൽ കെ വി , കെ.പി സിയാദ് , എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവർ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെയും കഞ്ചാവും കോടതിയിൽ ഹാജരാക്കും.
Drugs #Twopersons #arrested #Thalassery #10kg #ganja
