താമരശേരി: (truevisionnews.com) കോഴിക്കോട് അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിന് മർദ്ദനം ഏറ്റു . താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് ഒരു സംഘം ക്രൂരമായി മർദ്ദിച്ചിരിക്കുന്നത്. ജീപ്പിലും, കാറിലും, പതിനഞ്ചോളം ബൈക്കുകളിലുമായി എത്തിയ സംഘമാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചത്. കമ്പിവടി ഉപയോഗിച്ച് തലക്കും, ദേഹമാസകലവും മർദ്ദിക്കുകയായിരുന്നു.

അടുത്തിടെ ഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് വീട് എറിഞ്ഞ് തകർത്ത സംഭവത്തിലെ ബിജെപി നേതാവ് ശശിയുടെ സഹോദരനാണ് ശിവജി. അതിനാൽ ഷാപ്പിലെ അടിയുടെ തുടർച്ചയായാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സിപിഎം പ്രവർത്തകരാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചതെന്നാണ് ആരോപണം.
മർദ്ദനത്തിൽ പരിക്കേറ്റ ശിവജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കള്ള് ഷാപ്പില്‍ പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ ആക്രമണത്തിലേക്കെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#Kozhikode #autoworker #beatenup #police #registered #case #incident
