#pinarayivijayan | കേന്ദ്രം വില്‍പ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ വരെ കേരളം ഏറ്റെടുക്കുകയാണ്: മുഖ്യമന്ത്രി

#pinarayivijayan | കേന്ദ്രം വില്‍പ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ വരെ കേരളം ഏറ്റെടുക്കുകയാണ്: മുഖ്യമന്ത്രി
Oct 3, 2023 08:02 AM | By Priyaprakasan

തിരുവനന്തപുരം:(truevisionnews.com) കേന്ദ്രം വില്‍പ്പനയ്ക്ക് വെക്കുന്ന സ്ഥാപനങ്ങളെ വരെ കേരളം ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഈ ബദലിന്റെ ദൃഷ്ടാന്തമാണ് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ആരംഭിച്ച ഏഴ് മെഗാപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന കാലമാണിത്. സ്വകാര്യമേഖലയ്ക്ക് മാത്രമേ സ്ഥാപനങ്ങള്‍ വിജയകരമാക്കാനാകൂ എന്നാണ് ചിന്ത.

സമൂഹത്തില്‍ ഇടപെടുന്നത് സര്‍ക്കാരിന്റെ കടമയല്ലെന്നും ചിലര്‍ കരുതുന്നു. ഇതിന് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വ്യോമേതര വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

ഇതിന്റെ ഭാഗമാണ് മെഗാ പദ്ധതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൂര്‍ത്തിയായ മൂന്ന് പദ്ധതികളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. യാത്രികരുടെ പ്രവേശനം ഡിജിറ്റല്‍ സാങ്കേതികതയോടെ കാര്യക്ഷമവും സുഗമവുമാക്കുന്നതാണ് ഡിജിയാത്ര.

യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കും. അടിയന്തിരാവശ്യങ്ങള്‍ക്കായി ഓസ്ട്രിയന്‍ നിര്‍മ്മിത രണ്ട് ഫയര്‍ എന്‍ജിനുകള്‍ കൂടി സുരക്ഷയ്ക്കായി വിമാനത്താവളത്തില്‍ ഉള്‍പ്പെടുത്തി.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ വഴി കാര്‍ഗോ കൈകാര്യം ചെയ്യുന്ന ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിക്കും. കേരളത്തിന്റെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനാണ് പ്രാമുഖ്യം.

പുതിയ മൂന്ന് പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു. 5 ലക്ഷം ചതുരശ്രയടിയില്‍ രാജ്യാന്തര ടെര്‍മിനല്‍ വികസനമാണ് ഇതിലൊന്ന്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും.

വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഇലക്ട്രോണിക് വലയത്തിലാക്കുന്നതാണ് മറ്റൊരു പദ്ധതി. യാത്രക്കാര്‍ക്ക് ഹ്രസ്വ വിശ്രമത്തിന് 0484 ലക്ഷ്വറി എയ്റോ ലോഞ്ച്, ഗോള്‍ഫ് റിസോര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെന്റര്‍ എന്നിവയാണ് ഇതര പദ്ധതികള്‍.

#kerala #even #taking #institutions #putup #sale #centre #chief Minister

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories