#manipur | കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകള്‍

#manipur | കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണം; കുക്കി സംഘടനകള്‍
Oct 3, 2023 07:11 AM | By Priyaprakasan

മണിപ്പൂർ:(truevisionnews.com) മണിപ്പൂരില്‍ കുട്ടികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായവരെ 48 മണിക്കൂറിനകം വിട്ടയക്കണമെന്ന് കുക്കി സംഘടനകള്‍.

കേന്ദ്ര ഏജന്‍സികള്‍ തെരഞ്ഞെടുത്ത കേസുകളില്‍ മാത്രം നടപടിയെടുക്കുന്നെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. രണ്ടു കുട്ടികളുടെ കൊലപാതകത്തില്‍ അഞ്ചു പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മേയ്തി വിദ്യാര്‍ഥികളുടെ കൊലപാതകത്തില്‍ അറസ്റ്റിലായ അഞ്ചു പേരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗം പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പവോമിന്‍ലുന്‍ ഹാക്കിപ്പ്, എസ് മല്‍സൗണ്‍ ഹാക്കിപ്, ലിംഗ്നെയ്ചോങ് ബൈറ്റെക്കുകി, ടിന്നൈല്‍ഹിംഗ് ഹെന്‍താങ് എന്നിവരാണ് കൊലപാതകത്തില്‍ അറസ്റ്റിലായത്.

പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ആണ് ഇംഫാലില്‍ നിന്നും 51 കിലോമീറ്റര്‍ അകലെയുള്ള ചുരാചന്ദ്പൂരില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. 17ഉം 21ഉം വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളെ ജൂലൈ 6 ന് ആണ് കാണാതായത്.

പിന്നീട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാവുകയായിരുന്നു. എന്നാല്‍ എന്നാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല, കൊല്ലപ്പെടുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

#arrested #murdering #children #released #48hours #cookie #organizations

Next TV

Related Stories
പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

May 9, 2025 08:16 PM

പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല യോഗം; സേനാമേധാവികള്‍ പങ്കെടുക്കുന്നു

ഇന്ത്യ-പാക് സംഘർഷം , പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതല...

Read More >>
ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

May 9, 2025 03:35 PM

ട്രെയിനിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല

അഹ്മദാബാദ് -കൊൽക്കത്ത എക്സ്പ്രസിലെ ശുചിമുറിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി....

Read More >>
'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

May 9, 2025 12:57 PM

'അതൊക്കെ വ്യാജമാണ്....' ;രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവർത്തിക്കും, വിശദീകരണവുമായി പിഐബി

രാജ്യത്തെ എംടിഎം സെന്ററുകൾ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ...

Read More >>
Top Stories










Entertainment News