കോഴിക്കോട്:(truevisionnews.com) കെ. അനിൽകുമാറിന്‍റെ മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തട്ടം സംബന്ധിച്ചുള്ള വിവാദ പരാമർശത്തെ ചൊല്ലി പോര് കനക്കുന്നു.

അനിൽ കുമാറിന്റെ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്ന് മുൻ എംഎൽഎയും മുസ്സീം ലീഗ് നോതാവുമായ കെഎം ഷാജി ആരോപിച്ചു.
കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പോളിറ്റ് ബ്യൂറോകൾ ഉണ്ടെന്ന് ഷാജി ഫേസ്ബുക്കിൽ കുറിച്ചു.
ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേയെന്നും കെഎം ഷാജി ചോദിക്കുന്നു. തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു അനിൽകുമാറിന്‍റെ പ്രസ്കാവന.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ യുക്തിവാദ സംഘടനയായ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാരിന്‍റെ വിവാദ പരാമർശം.
തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവുമെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി
#muslim #girlsclub #still #believe #communism # innocent #kmshaji
